Friday December 09, 2016
Latest Updates

മംഗള്‍യാന്‍ വിജയത്തിലെത്തിച്ച ഇന്ത്യയ്ക്ക് അമേരിക്കയുടെ നാസയുടെ അഭിനന്ദനം

മംഗള്‍യാന്‍ വിജയത്തിലെത്തിച്ച ഇന്ത്യയ്ക്ക് അമേരിക്കയുടെ നാസയുടെ അഭിനന്ദനം

വാഷിംഗ്ടണ്‍: ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൌത്യം വിജയത്തില്‍ എത്തിച്ച ഇന്ത്യയ്ക്ക് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസയുടെ അഭിനന്ദനം. നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ഐ എസ് ആര്‍ ഒക്ക് അഭിനന്ദനം, ചുവന്ന ഗ്രഹത്തെ പഠിക്കാനുള്ള ശ്രമത്തില്‍ ഞങ്ങളും ചേരുന്നു എന്നായിരുന്നു നാസയുടെ ട്വീറ്റ്. നാസയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റിയുടെ ട്വിറ്റര്‍ പേജിലും അഭിനന്ദന സന്ദേശമുണ്ട്.

നമസ്‌തേ, ഇന്ത്യയുടെ ആദ്യ ചൊവ്വാദൗത്യം വിജയകരമാക്കിയതില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ക്യൂരിയോസിറ്റിയുടെ ട്വീറ്റ്. ഇതിനു മറുപടിയായി ഞാന്‍ സമീപത്ത് തന്നെ ഉണ്ട്. തുടര്‍ന്നും നമ്മുടെ ബന്ധം നിലനില്‍ക്കട്ടെ എന്ന് ഇന്ത്യയുടെ മാഴ്‌സ് ഓര്‍ബിറ്ററിന്റെ ട്വിറ്റര്‍ പേജ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മംഗള്‍യാന്‍ ഇന്ന് രാവിലെയാണ് ലക്ഷ്യത്തിലെത്തിയത്.

മംഗള്‍യാന്‍ ദൗത്യം വിജയിച്ചതോടെ 100 കോടി ജനതയുടെ അഭിമാനമാണ് ജ്വലിച്ചുയര്‍ന്നതെന്ന് മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തുന്നത് കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Scroll To Top