Wednesday December 07, 2016
Latest Updates

മംഗള്‍യാന്‍ ടൈം മാഗസിന്റെ മികച്ച കണ്ടു പിടുത്തങ്ങളുടെ പട്ടികയില്‍

മംഗള്‍യാന്‍ ടൈം മാഗസിന്റെ മികച്ച കണ്ടു പിടുത്തങ്ങളുടെ പട്ടികയില്‍

ന്യുയോര്‍ക്ക്: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ പേടകമായ മംഗള്‍യാന്‍ ടൈം മാഗസിന്റെ മാസികയുടെ 2014 ലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളുടെ പുരസ്‌കാരപ്പട്ടികയില്‍. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൌത്യം വിജയത്തിലെത്തിച്ചതാണ് മംഗള്‍യാന് നേട്ടമായത്. ആദ്യ ചൊവ്വാ ദൗത്യം തന്നെ വിജയത്തിലെത്തിച്ച് ഗ്രഹാന്തര ദൗത്യത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ മംഗള്‍യാനിലൂടെ ഇന്ത്യക്കു സാധിച്ചെന്ന് ടൈം മാഗസിന്‍ വിലയിരുത്തി. 2013 നവംബര് 5 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച് മംഗള്‍യാന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 22 ന് ചൊവ്വയുടെ സ്വാധീന വലയത്തിലെത്തി.

ചിഹ്‌ന ഭാഷ പരിഭാഷപ്പെടുത്തുന്ന ടാബ്‌ലെറ്റ്, അന്ധത തടയുന്ന സൂപ്പര്‍ ബനാനാസ്, എബോളയെ പ്രതിരോധിക്കുന്ന ഫില്‍റ്റര്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരപ്പട്ടികയില്‍ ഇടം നേടിയ മറ്റ് കണ്ടുപിടുത്തങ്ങള്‍. 250 ഓളം കണ്ടുപിടുത്തങ്ങള്‍ പട്ടികയിലുണ്ട്.

Scroll To Top