Saturday December 03, 2016
Latest Updates

മംഗള്‍യാന്‍ ചിത്രങ്ങള്‍ അയച്ച് തുടങ്ങി

മംഗള്‍യാന്‍ ചിത്രങ്ങള്‍ അയച്ച് തുടങ്ങി

ബാംഗ്ലൂര് :  വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ച മംഗള്‍യാന്‍ ചൊവ്വയുടെ ചിത്രങ്ങള്‍ അയച്ച് തുടങ്ങി. ചൊവ്വയില്‍ നിന്ന് മംഗള്‍യാന്‍ പകര്‍ത്തിയ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചൊവ്വയുടെ 7000 കിലോമീറ്റര്‍ അടുത്ത് നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്ത് വിട്ടത്. ചൊവ്വയിലെ ഗര്‍ത്തങ്ങള്‍ വ്യക്തമാക്കുന്ന ചിത്രമാണ് പുറത്ത് വിട്ടത്. മംഗള്‍യാനിലെ കളര്‍ ക്യാമറ പകര്‍ത്തിയ ചിത്രമാണിത്. 6 മാസമാണ് ചൊവ്വാ പര്യവേക്ഷണത്തിന്റെ കാലാവധി. അതിനകം നിരവധി ചിത്രങ്ങളും സുപ്രധാന വിവരങ്ങളും മംഗള്‍യാന്‍ ഭൂമിയിലേക്ക് അയയ്ക്കും.

കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ എം.സി ദത്തന്‍ അറിയിച്ചു. മംഗള്‍യാിലേ വിജയത്തില്‍ സന്തോഷം പങ്കുവച്ച അദ്ദേഹം ഇത് കൂട്ടായ്മയുടെ വിജയമാണെന്ന് പറഞ്ഞു. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കൊട്ടയില്‍ നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ ഇന്നലെ പുലര്‍ച്ചയോട് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തി.

ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ ദൌത്യമായ മംഗള്‍യാന്‍ വിജയത്തിലെത്തിയപ്പോള്‍ കേരളത്തിനും അത് അഭിമാന നേട്ടമായി. പേടകത്തിലെ സുപ്രധാന ഭാഗങ്ങളിലൊന്നായ ലാം എഞ്ചിന്‍ വികസിപ്പിച്ചത് കേരളത്തിലാണ്. കൂടാതെ ദൌത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും മലയാളികളായിരുന്നു.

Scroll To Top