Sunday December 11, 2016
Latest Updates

മംഗള്‍യാന്‍ ഇനി തീന്‍മേശയിലും

മംഗള്‍യാന്‍ ഇനി തീന്‍മേശയിലും

കോട്ടയം: മംഗള്‍യാന്‍ ഇനി തീന്‍മേശയിലും. കോട്ടയം നഗരത്തിലെ ബേക്കര്‍ ജംഗ്ഷനിലെ ഒരു ഹോട്ടലിലാണ് മംഗള്‍യാന്‍ ബ്രാന്‍ഡ് വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മംഗള്‍യാന്‍ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് മംഗള്‍യാന്‍ വിഭവങ്ങള്‍ തയ്യാറാക്കിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മംഗള്‍യാന്‍ റൈസ്,ദോശ, ഇഡലി എന്നീ വിഭവങ്ങളാണ് മംഗള്‍യാന്‍ ബ്രാന്‍ഡില്‍ തീന്‍മേശയില്‍ എത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ മംഗള്‍യാന്‍ വിഭവങ്ങള്‍ ലഭിച്ചു തുടങ്ങും.

കട്ടികുറഞ്ഞ മസാലദേശയുടെ നടുവില്‍ വേവിച്ച ബസുമതി അരിയും അതിനുമുകളില്‍ ഗോപി മഞ്ചൂരിയുമായാണ് മംഗള്‍യാന്‍ റൈസ് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് തട്ടിനും ദേശിയ പതാകയുടെ രൂപത്തില്‍ നിറവും നല്‍കിയിട്ടുണ്ട്. ചീര, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ ക്രീം ഉപയോഗിച്ചാണ് പതാകയുടെ നിറം നല്‍കിയത്. 100 രൂപയാണ് മംഗള്‍യാന്‍ റൈസിന് വില.

മംഗള്‍യാന്‍ ദോശയ്ക്ക് രണ്ടടി പൊക്കമുണ്ടെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. 75 രൂപയാണ് മംഗള്‍യാന്‍ ദോശയുടെ വില. ചീരയുടെ ക്യാരറ്റിന്റെയും ക്രീമും മാവും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന മംഗള്‍യാന്‍ ഇഡലിയും ലഭ്യമാണ്. മംഗള്‍യാന്‍ ബ്രാന്‍ഡ് വിഭവങ്ങള്‍ അടുത്ത മാസം പകുതി വരെ ലഭിക്കും.

Scroll To Top