Friday December 09, 2016
Latest Updates

മംഗള്‍യാനെയും ഇന്ത്യയെയും അധിക്ഷേപിച്ച് ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദത്തില്‍

മംഗള്‍യാനെയും ഇന്ത്യയെയും അധിക്ഷേപിച്ച് ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദത്തില്‍

ന്യുയോര്‍ക്ക്: ഇന്ത്യയെയും മംഗള്‍യാന്‍ ദൗത്യത്തെയും പരിഹസിച്ച് ന്യുയോര്‍ക്ക് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമായി. എലൈറ്റ് സ്‌പെയ്‌സ് ക്ലബ്ബിലേക്ക് പ്രവേശിക്കാന്‍ കന്നുകാലിയുമായി വാതിലില്‍ മുട്ടുന്ന ഒരു കര്‍ഷകന്റെ ചിത്രമാണ് കാര്‍ട്ടൂണ്‍. കര്‍ഷകനെ ഇന്ത്യ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ ഇപ്പോഴും കന്നുകാലി ക്ലാസിലാണെന്ന പരിഹാസമാണ് ന്യുയോര്‍ക്ക് ടൈംസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തന്നെ ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഏറ്റവും ചെലവു കുറഞ്ഞ ചൊവ്വാ ദൌത്യമായ മംഗള്‍യാന്‍ വിജയത്തില്‍ എത്തിച്ച ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിച്ചപ്പോള്‍ ന്യുയോര്‍ക്ക് ടൈംസ് പോലൊരു പത്രം ഈ പരിഹാസ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. നേരത്തെ ദരിദ്ര രാഷ്ട്രമായ ഇന്ത്യ വിദേശ ഐഡ് ആയി ലഭിക്കുന്ന പണമാണ് മംഗള്‍യാന്‍ ദൌത്യത്തിന് വേണ്ടി ചെലവഴിച്ചതെന്ന് ചില ബ്രിട്ടീഷ് പത്രങ്ങളും പരിഹസിച്ചിരുന്നു.

Scroll To Top