Thursday December 08, 2016
Latest Updates

ഭവനവില വര്‍ദ്ധനവ് അയര്‍ലണ്ടിന്റെ സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാവുന്നതായി പ്രധാനമന്ത്രി,പരിഹരിക്കാന്‍ അടിയന്തര പരിശ്രമങ്ങള്‍ തുടങ്ങും 

ഭവനവില വര്‍ദ്ധനവ് അയര്‍ലണ്ടിന്റെ സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാവുന്നതായി പ്രധാനമന്ത്രി,പരിഹരിക്കാന്‍ അടിയന്തര പരിശ്രമങ്ങള്‍ തുടങ്ങും 

ഡബ്ലിന്‍ :മാന്ദ്യത്തിനു ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്തിനുണ്ടായ ഉയര്‍ച്ചയ്‌ക്കൊപ്പം ഭവനവിലയിലുണ്ടാവുന്ന വര്‍ദ്ധനവ് സാമ്പത്തിക മേഖലക്ക് പുതിയ ഭീഷണിയാവുന്നതായി പ്രധാനമന്ത്രി എന്‍ഡ കെന്നി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന സാമ്പത്തികവും അല്ലാത്തതുമായ വെല്ലുവിളികളെ മുന്‍കൂട്ടി കണ്ട് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഭവനവില കഴിഞ്ഞ വര്‍ഷം 13 ശതമാനം ഉയര്‍ന്നു. ഡബ്ലിനിലെ മാത്രം കണക്കുകള്‍ വച്ചു നോക്കുകയാണെങ്കില്‍ ഇത് 22 ശതമാനമാണ്. 2006 മുതല്‍ രാജ്യത്ത് 187,000 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഭവനവിലയില്‍ നിലനില്‍ക്കുന്ന വ്യതിയാനം കാരണം നിര്‍മ്മാണവും വിതരണവും തമ്മിലുള്ള അനുപാതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുകയാണ്. ഭവനവില കൂടുന്നത് കൂടുതല്‍ വീടുകള്‍ വില്‍പ്പനക്കായി വിപണിയില്‍ എത്തുന്നതിന് കാരണമാവും.

എന്നാല്‍ ഇത് പലവിധ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കാം.ഭവനവില ഉയരുന്നത് സാധാരണക്കാരന് വീടെന്ന സ്വപ്നം കൂടുതല്‍ അപ്രാപ്യമാക്കും. വാടകനിരക്കുകള്‍ കുത്തനെ ഉയരുന്നതിനും, ഭവന രഹിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. അതിലെല്ലാമുപരി, അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണവും, വിദേശനിക്ഷേപത്തിന്റെ വരവും കുറയ്ക്കുന്നതിനും ഭവനവിലയിലും, വാടകയിലുമുണ്ടാകുന്ന വര്‍ദ്ധനവ് കാരണമാകും.

ഭവനവിലയിലെ വര്‍ദ്ധനവിനു പുറമെ നികുതിയിളവ്, പൊതുചിലവിലെ വര്‍ദ്ധനവ്, യൂറോപ്യന്‍ യൂണിയനും യു കെയും തമ്മിലുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന ഉലച്ചില്‍ എന്നിവയെകുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി 

Scroll To Top