Monday December 05, 2016
Latest Updates

ഭക്ഷ്യ വിഷബാധ,വിമാനം തിരിച്ചിറക്കി

ഭക്ഷ്യ വിഷബാധ,വിമാനം തിരിച്ചിറക്കി

ലണ്ടന്‍: ന്യൂയോര്‍ക്കില്‍നിന്നും കുവൈത്ത് സിറ്റിയിലേക്ക് പറന്ന കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ ഭക്ഷ്യ വിഷബാധ.
ഇതേ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലണ്ടനിലെ ഹീത്രുവിലേക്ക് തിരിച്ചുവിട്ടു.ബല്‍ജിയത്തിന്റെ ആകാശഅതിര്‍ത്തിയില്‍ നിന്നാണ് വിമാനം ലണ്ടനിലേയ്ക്ക് തിരിച്ചു വീട്ടത്.
ആറ് യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷ ബാധയുണ്ടായതാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഹീത്രു വിമാനത്താവളത്തിലിറക്കിയ വിമാനത്തില്‍നിന്നും ഒരു യാത്രക്കാരിയെ മാത്രമാണ് മാറ്റിയതെന്നാണ് വിവരം. വിമാനത്തിലെ യാത്രക്കാര്‍ക്ക് സുഖമില്ലെന്നും ആംബുലന്‍സ് തയാറാക്കി നിര്‍ത്താന്‍ പറഞ്ഞിരുന്നതായും ആംബുലന്‍സ് സര്‍വിസ് വക്താവ് പറഞ്ഞു.
ദേഹാസ്വാസ്ഥ്യം തോന്നിയ സ്ത്രീയെ ഹില്ലിങ്ഡണ്‍ ആശുപത്രിയിലേക്ക് മാറ്റി.
കുവൈത്ത് സിറ്റിയിലെ ഭീകരാക്രണത്തിന് തൊട്ടടുത്ത ദിവസമുണ്ടായ വിമാനത്തിലെ അടിയന്തര ഇറക്കല്‍ യാത്രക്കാരെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി

Scroll To Top