Tuesday December 06, 2016
Latest Updates

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്ക്‌മെന്ന് കോണ്‍ഗ്രസ്

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്ക്‌മെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. ലോക്ടഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി മതിയായ സീറ്റ് ലഭിച്ചില്ലെങ്കില്‍ സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള ഇടതു കക്ഷികള നേതൃത്വം നല്കുന്ന മൂന്നാം മുന്നണിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം.

പതിനാറാം ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പരമാവധി 140 സീറ്റുകളെ ലഭിക്കൂ എന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മൂന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടതു മതേതര കക്ഷികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് 200 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബിജെപിക്കും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. അതിനാല്‍ ഇടതുകക്ഷികളുടെ നേതൃത്വത്തിലുള്ള പ്രാദേശികകക്ഷികളുടെ കൂട്ടായ്മയായ മൂന്നാം ചേരിയെ കോണ്‍ഗ്രസ് പിന്തുണക്കും.

ആദ്യ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. ആദ്യ യുപിഎ സര്‍ക്കാരില്‍ സിപിഎം നേതാവ് സോമനാദ് ചാറ്റര്‍ജി സ്പീക്കര്‍ ആകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു കഴിഞ്ഞാല്‍ മൂന്നാം ചേരിയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് സോണിയ ഗാന്ധി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സോണിയ ഗാന്ധിയെ ആണ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Scroll To Top