Friday December 09, 2016
Latest Updates

ഭൂരിപക്ഷം മന്ത്രിമാരും കോഴ വാങ്ങി; ആരോപണം ചൂട് പിടിപ്പിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു: ബിജു രമേശ്

ഭൂരിപക്ഷം മന്ത്രിമാരും കോഴ വാങ്ങി; ആരോപണം ചൂട് പിടിപ്പിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു: ബിജു രമേശ്

തിരുവനന്തപുരം: കെഎം മാണി മാത്രമല്ല യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ്. മംഗളം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിജു രമേഷിന്റെ വെളിപ്പെടുത്തല്‍. മാണി ഒരു കോടി രൂപ നേരിട്ട് വാങ്ങി. മൂന്നു തവണയായാണ് ഈ തുക കൈമാറിയത്. ബാക്കി തുക കൂടി നല്‍കിയിരുന്നെങ്കില്‍ ഒരു ബാറും പൂട്ടില്ലായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭയിലെ ഒന്നോ രണ്ടോ മന്ത്രിമാര്‍ ഒഴികെ എല്ലാവരും കോഴ വാങ്ങി, കൂടെയുള്ളവര്‍ പിന്‍മാറിയാലും താന്‍ പിന്‍മാറില്ലെന്നും ബിജു രമേശ് പറഞ്ഞു. സമയമാകുമ്പോള്‍ എല്ലാ മന്ത്രിമാരുടെയും പേരുകള വെളിപ്പെടുത്തും. കെഎം മാണിയുടെ അടുത്ത ബന്ധു ബിനോയ് മുഖേനയാണ് മന്ത്രിയുമായി ബന്ധപ്പെട്ടത്. ഇത് പ്രകാരം കെഎം മാണി 5 കോടി രൂപ ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തില്‍ കോട്ടയത്തെ 15 ബാറുടമകള്‍ ഒരു ലക്ഷം രൂപ വീതം പിരിവിട്ട് പതിനഞ്ച് ലക്ഷം നല്‍കി. മാര്‍ച്ച് 18 ന് ആയിരുന്നു തുക കൈമാറിയത്. തൊട്ടടുത്ത ആഴ്ച തന്നെ പാലായില്‍ വച്ച് 50 ലക്ഷം രൂപ കൂടി മാണിക്ക് കൈമാറി. പിന്നീട് ഏപ്രില്‍ 2 ന് തിരുവനന്തപുരത്ത് വച്ചായിരുന്നു 35 ലക്ഷം രൂപ കൈമാറിയത്.

ഇതില്‍ പത്ത് ലക്ഷം രൂപ തന്റെ അക്കൌണ്ടില്‍ നിന്ന് പിന്‍വലിച്ചതാണെന്നും ബിജു രമേശ് പറഞ്ഞു. ഇതിനു ശേഷം വിഷയം ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മാണി തീരുമാനം വൈകിപ്പിച്ചു. എന്നാല്‍ പിന്നീട് സുധീരന്റെ കടുംപിടുത്തം മൂലം പുതിയ മദ്യനയം നിലവില്‍ വന്നു. പിന്നീടു പണവും നഷ്ടപ്പെട്ടു ബാര്‍ തുറക്കാനുമായില്ല എന്ന ഘട്ടത്തിലാണ് കെഎം മാണിയുടെ പേര് വെളിപ്പെടുത്തിയതെന്നും ബിജു രമേശ് പറഞ്ഞു. കോഴ ആരോപണത്തില്‍ നിന്ന് പിന്‍ മാറണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണത്തില്‍ പിന്‍മാറരുതെന്നും ആരോപണം ചൂട് പിടിപ്പിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടതായും ബിജു രമേശ് പറഞ്ഞു.

Scroll To Top