Saturday December 03, 2016
Latest Updates

ഭൂരിപക്ഷം പേരും പുതിയ ജലനിരക്കിനോട് സഹകരിക്കില്ലെന്ന് അഭിപ്രായ സര്‍വേ

ഭൂരിപക്ഷം പേരും പുതിയ ജലനിരക്കിനോട് സഹകരിക്കില്ലെന്ന് അഭിപ്രായ സര്‍വേ

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും ഐറിഷ് വാട്ടര്‍ കോണ്‍ട്രാക്റ്റ് സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ഈ മാസം 31 ന് കോണ്‍ട്രാക്റ്റ് ഒപ്പിട്ട് തിരികെ നല്‍കേണ്ടതിന്റെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഐറിഷ് വാട്ടര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇതിനിടെ കോണ്‍ട്രാക്റ്റ് സമര്‍പ്പിക്കേണ്ടതിന്റെ സമയപരിധി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം ജലനിരക്കിനെതിരെ ഇപ്പോഴും പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന ഇരവധി പേര്‍ കോണ്‍ട്രാക്റ്റ് ഒപ്പിടില്ലെന്ന നിലപാടിലാണ്. ഇത് സംബന്ധിച്ച് പ്രമുഖ ഐറിഷ് മാധ്യമം നടത്തിയ അഭിപ്രായ സര്‍വെയില്‍ 47 ശതമാനം പേര്‍ അഥവാ 8197 പേര്‍ ഒപ്പിടില്ലെന്ന കര്‍ക്കശ നിലപാടിലാണ്. 4784 പേര്‍ അഥവാ 24 ശതമാനം പേര്‍ ഇതുവരെ കോണ്‍ട്രാക്റ്റ് ഒപ്പിട്ട് നല്‍കിയിട്ടില്ല, എന്നാല്‍ സമയ പരിധിക്ക് മുമ്പ് നല്‍കുമെന്ന് അറിയിച്ചു. 4305 പേര്‍ മാത്രമാണ് (24%) ഇതുവരെ കോണ്‍ട്രാക്റ്റ് ഒപ്പിട്ട് നല്‍കിയിരിക്കുന്നത്.

ഇന്നലെയും അയര്‍ലണ്ടില്‍ ഉടനീളം ജലനിരക്കിനെതിരെ സമര പരമ്പരകള്‍ സംഘടിപ്പിച്ചിരുന്നു.വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു 

Scroll To Top