Friday December 09, 2016
Latest Updates

ഭീമന്‍ ഉരുളക്കിഴങ്ങ്,സൂപ്പര്‍ ഉരുളക്കിഴങ്ങ്

ഭീമന്‍ ഉരുളക്കിഴങ്ങ്,സൂപ്പര്‍ ഉരുളക്കിഴങ്ങ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഉരുളക്കിഴങ്ങ് പ്രേമികള്‍ക്കായി വലിയ ഇനം ഉരുളക്കിഴങ്ങുകള്‍ വിപണിയില്‍. 12 ആഴ്ച കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ഭീമന്‍ ഉരുളക്കിഴങ്ങുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 

വെറുതെ കൈ കൊണ്ട് തെന്നിച്ചാല്‍ തൊലി ഉരിക്കാമെന്നതും ഈ പുതിയ ഇനം ഉരുളക്കിഴങ്ങിന്റെ പ്രത്യേകതയാണ്. കത്തി എടുക്കേണ്ടതില്ല. ഉരുളക്കിഴങ്ങ് വിളവെടുക്കുന്നതിനു മുമ്പ് പൂക്കള്‍ നുള്ളി കളയുന്നതും നല്ലതാണ്. ഇത് കിഴങ്ങുകള്‍ കൂടുതല്‍ വലുപ്പം വയ്ക്കാന്‍ സഹായകമാണ്. വിളവെടുക്കുമ്പോള്‍ പ്രധാന കിഴങ്ങിനു കേടുപാടുകള്‍ സംഭവിക്കാതെ മണ്ണ് നീക്കുക.

ആവശ്യമുള്ള കിഴങ്ങ് ഇളക്കിയെടുത്ത ശേഷം പ്രധാന കിഴങ്ങ് കുറച്ച് കാലത്തേക്ക് കൂടി വിളയാന്‍ അനുവദിക്കുന്നതും ചെയ്യാവുന്നതാണ്. സാധാരണ ഒക്ടോബറിലാണ് ഉരുളക്കിഴങ്ങ് വിളവെടുപ്പ് സീസണ്‍ . എന്നാല്‍ ജൂണ്‍ മുതല്‍ തന്നെ വിളവെടുത്ത് തുടങ്ങുന്നതിനും കുഴപ്പമില്ല

Scroll To Top