Friday December 09, 2016
Latest Updates

ഭീകരാക്രമണത്തിന് ഇരയായ പെഷവാര്‍ സൈനിക സ്‌കൂള്‍ ഇന്ന് തുറക്കും

ഭീകരാക്രമണത്തിന് ഇരയായ പെഷവാര്‍ സൈനിക സ്‌കൂള്‍ ഇന്ന് തുറക്കും

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലെ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ഇരയായ പെഷവാര്‍ സൈനിക സ്‌കൂള്‍ ഇന്ന് തുറക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുരുന്നുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാകും സ്‌കൂള്‍ വീണ്ടും തുടങ്ങുക. ആക്രമണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ താഹിറ ഖാസിയും കൊല്ലപ്പെട്ടിരുന്നു.

ചില ക്ലാസുകളില്‍ സഹപാഠികളെ ഒന്നടങ്കം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കുരുന്നുകള്‍. ഭീതി വിട്ടൊഴിയാതെ എത്ര കുട്ടികള്‍ സ്‌കൂളില്‍ എത്തുമെന്നും തീര്‍ച്ചയില്ല. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ സ്‌കൂളുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ആക്രമണത്തിനിരയായ പെഷവാര്‍ സ്‌കൂളിന്റെ ചുറ്റുമതി ചാടി കടക്കാനാകാത്ത വിധം ഉയരം വര്‍ധിപ്പിച്ചു. ആക്രമണം നടന്ന ദിവസം കമ്പി വേലി ചാടിക്കടന്നായിരുന്നു ബോംബ്ധാരികളായ ഏഴ് ഭീകരര്‍ പെഷവാര്‍ സ്‌കൂളില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം ക്ലാസ് മുറികളില എത്തിയ ഭീകരര്‍ വിവേചനരഹിതമായി നിറയൊഴിക്കുകയായിരുന്നു. ആകെ 140 പേര്‍ കൊല്ലപ്പെട്ടതില്‍ 135 പേരും കുട്ടികളായിരുന്നു.

 

Scroll To Top