Saturday December 03, 2016
Latest Updates

ഭാര്യ നഷ്ട്ടപെട്ട ഭര്‍ത്താവ് അലന്‍ ഷാറ്റര്‍ക്കും ഗാര്‍ഡയ്ക്കുമെതിരെ 4 മില്ല്യന്‍ യൂറോ നഷ്ടപരിഹാരം തേടി കേസ് കൊടുത്തു

ഭാര്യ നഷ്ട്ടപെട്ട ഭര്‍ത്താവ് അലന്‍ ഷാറ്റര്‍ക്കും ഗാര്‍ഡയ്ക്കുമെതിരെ 4 മില്ല്യന്‍ യൂറോ നഷ്ടപരിഹാരം തേടി കേസ് കൊടുത്തു

ഡബ്ലിന്‍ :ഭാര്യയുടെ മരണത്തിന് പരോക്ഷമായ ഉത്തരവാദിത്വം ആരോപിച്ച് ഗാര്‍ഡ കമ്മീഷണറെയും നിയമമന്ത്രിയെയും ഭര്‍ത്താവ് കോടതി കയറ്റുന്നു. തനിക്ക് നഷ്ടപരിഹാരമായി 4 മില്ല്യന്‍ യൂറോ വേണമെന്നാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.
സില്‍വിയ റോച്ച് കെല്ലി എന്ന രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീ കൊല്ലപ്പെട്ടതിനെതിരെയാണ് അവരുടെ ഭര്‍ത്താവ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്റെ ഭാര്യയുടെ കൊലപാതകിയായ ജെഫി മക്ഗ്രാത്തിനെ സ്വതന്ത്രനാക്കുകയും ഒരു കൊലപാതകത്തിന് വഴിയൊരുക്കുകയും ചെയ്തു എന്ന് ഗാര്‍ഡയ്‌ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. കേസ് ഹൈക്കോടതി തള്ളണമെന്ന ആവശ്യമാണ് സ്‌റ്റേറ്റിനുള്ളത്.
സില്‍വിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ട് ഫിന്‍ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി എന്റ കെന്നിക്ക് നല്‍കിയിരുന്നു.

ഗാര്‍ഡ വിസില്‍ബ്ലോവര്‍ സര്‍ജന്റ് മോറിസ് മക്കബേയുടെ അന്വേഷണ ഫയലുകളാണ് മൈക്കല്‍ മാര്‍ട്ടിന്‍ പരിശോധനയ്ക്കായി സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നിയമ മന്ത്രി അലന്‍ ഷാറ്ററിന് ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വതന്ത്ര സ്വഭാവമുള്ള ഒരന്വേഷണ റിപ്പോര്‍ട്ട് മുന്നിലെത്തിയാല്‍ മാത്രമേ മന്ത്രിമാര്‍ക്ക് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ പറ്റുള്ളൂവെന്നാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

തന്റെ ഭാര്യയുടെ മരണത്തിന് കാരണമായിരിക്കുന്നത് ഗാര്‍ഡയുടെ നടപടികളാണെന്ന് ലോര്‍സേന്‍ റോച്ച് കെല്ലി ആരോപിക്കുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടലുകളാണ് മാക്ഗ്രാത്തിന്റെ കാര്യത്തില്‍ ഗാര്‍ഡ കൊലപാതകത്തിന് മുന്‍പും അത് കഴിഞ്ഞും സ്വീകരിച്ചിരിക്കുന്നതെന്നും ലോര്‍സേന്‍ കൂട്ടിച്ചേര്‍ത്തു.

2009 ജനുവരിയില്‍ ശിക്ഷിക്കപ്പെട്ട മക്ഗ്രാത്ത് വളരെ പെട്ടെന്നു തന്നെ ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു.

തന്റെ കുട്ടികളുടെ സംരക്ഷണത്തിനായാണ് 4 മില്ല്യന്‍ യൂറോ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ലോര്‍സേന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ ഒരാള്‍ ഓട്ടിസം ബാധിച്ച കുട്ടിയാണ്. കുട്ടിക്ക് വളരെ ശ്രദ്ധയും പരിചരണവും ആവശ്യവുമാണ്.

Scroll To Top