Sunday December 04, 2016
Latest Updates

ഭാര്യ കരഞ്ഞു പറഞ്ഞു,പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച പിതാവിന് വിധിച്ച 5 വര്‍ഷം ജയില്‍ ശിക്ഷ കോടതി റദ്ദാക്കി 

ഭാര്യ കരഞ്ഞു പറഞ്ഞു,പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച പിതാവിന് വിധിച്ച 5 വര്‍ഷം ജയില്‍ ശിക്ഷ കോടതി റദ്ദാക്കി 

കോര്‍ക്ക് : മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവജാത ശിശുവിനെ ദേഹോപദ്രവം എല്‍പ്പിച്ച പിതാവിന് തടവ് ശിക്ഷ. അഞ്ചു വര്‍ഷമാണ് ഇയാള്‍ക്ക് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതിയുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉണ്ടായ മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായി എട്ടാഴ്ച്ച പ്രായമുള്ള സ്വന്തം കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണു കേസ്.കോര്‍ക്ക് സര്‍കീറ്റ് കോടതിയാണ് പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.

കോര്‍ക്ക് ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാളുടെ പേരില്‍ ചാര്‍ജ് ചെയ്തിരുന്ന രണ്ടു കുറ്റങ്ങളും തെളിഞ്ഞു. 2011 നവംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കുഞ്ഞ് ഇയാളുടെ ദേഹത്ത് കയറി ഇരുന്നതിനെ തുടര്‍ന്നാണ് കുപിതനായ പിതാവ് കുട്ടിയെ എടുത്തു പൊക്കി ദേഹമാസകാലം കുലുക്കിയത്.കുഞ്ഞു തളര്‍ന്ന് പോകുന്നത് വരെ മിനിട്ടുകളോളമാണ് ഇയാള്‍ കുഞ്ഞിനെ കുലുക്കിയത്.ആംബുലന്‍സില്‍ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ എത്തിയ്ക്കുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു പിഞ്ചുകുഞ്ഞ്. 

മുന്‍പൊരിക്കല്‍ ഭക്ഷണം കൊടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ഇയാള്‍ കുഞ്ഞിനെ ഇതേ പ്രകാരം തന്നെ ഉപദ്രവിച്ചിരുന്നു.താന്‍ കുട്ടിയെ ദേഹോപദ്രവം എല്‍പ്പിച്ചതായി പിതാവ് കുറ്റസമ്മതം നടത്തി. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇതേ തുടര്‍ന്നു ദമ്പതികള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു.രണ്ട് മാസം മുന്പ് വീണ്ടും യോജിച്ച ഇവര്‍ ഇപ്പോള്‍ ഒന്നിച്ചാണ് താമസിക്കുന്നത്.ഇന്നലെ കോടതി ഭര്‍ത്താവിന് അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചതറിഞ്ഞ ഭാര്യ കോടതിയുടെ മുന്‍പില്‍ പ്രത്യേക യാചനയുമായി എത്തി.ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കരുതെന്നും,ഭര്‍ത്താവ് ജയിലില്‍ പോയാല്‍ തനിക്കും കുഞ്ഞിനും ചിലവിന് തരാന്‍ മറ്റാരുമില്ലെന്നുമായിരുന്നു ഇവരുടെ വാദം.ഭാര്യയുടെ ദയനീയ അപേക്ഷ കേട്ട കോടതി ഭര്‍ത്താവിന്റെ ജയില്‍ ശിക്ഷ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.

Scroll To Top