Saturday December 10, 2016
Latest Updates

ഭാര്യയായി കൂടെക്കഴിഞ്ഞ ശാലിനി തട്ടിപ്പുകാരിയാണെന്ന് രതീഷ് അറിഞ്ഞത് പത്രങ്ങളിലൂടെ

ഭാര്യയായി കൂടെക്കഴിഞ്ഞ  ശാലിനി തട്ടിപ്പുകാരിയാണെന്ന് രതീഷ് അറിഞ്ഞത് പത്രങ്ങളിലൂടെ

കോട്ടയം: തന്റെ കൂടെ ആറ് മാസം ഭാര്യയായി കഴിഞ്ഞ ശാലിനി തട്ടിപ്പുകാരിയെന്ന് അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് കാവാലം കുന്നുമ്മേല്‍ പടിഞ്ഞാറ് ശാന്താഭവനത്തില്‍ രതീഷ് ഇനിയും മുക്തനായിട്ടില്ല. തട്ടിപ്പുകാരിയാണെന്ന് യാതൊരു സംശയത്തിനും ഇട നല്‍കാതെയാണ് ശാലിനി തന്റെ ഒപ്പം കഴിഞ്ഞതെന്ന് രതീഷ് പറയുന്നു. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ  രതീഷ്  വിവാഹത്തിന്‌ശേഷം ശാലിനിയോടൊപ്പം കളമശേരിയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. രതീഷിന്റെ സഹായത്തോടെയാണ് പോലീസ് ശാലിനിയെ കുടുക്കിയത്.

രതീഷുമായി കളമശേരിയില്‍ താമസിക്കുന്നതിനിടെയാണ് കോട്ടയം ചിങ്ങവനം സ്വദേശിയായ ശശീന്ദ്രന്‍നായരെ വിവാഹം കഴിച്ച ശേഷം പണവും സ്വര്‍ണവുമായി ശാലിനി മുങ്ങിയത്. വിവാഹ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ശാലിനി കളമശേരിയിലെ വീട്ടില്‍ നിന്ന് മുങ്ങിയത്. എന്നാല്‍ പിറ്റേന്ന് ശാലിനിയുടെ ചിത്രം സഹിതം പത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ടപ്പോഴാണ് തന്റെ ഭാര്യയായി കൂടെ കഴിയുന്നത് തട്ടിപ്പുകാരിയാണെന്ന് രതീഷ് പോലും മനസിലാക്കിയത്. എന്നാല്‍ ഇതെപ്പറ്റി ചോദിച്ചപ്പോള്‍ തന്റെ മോര്‍ഫ് ചിത്രങ്ങളാണ് പത്രത്തില്‍ വന്നതെന്ന് പറഞ്ഞു ശ്ഗാലിനി ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെയാണ് പോലീസിന് ശാലിനിയും രതീഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ ലഭിച്ചത്. തുടര്‍ന്ന് രതീഷിനെക്കൊണ്ട് ഫോണ ചെയ്യിച്ച് ശാലിനി പഴനിയില്‍ ഉണ്ടെന്നു മനസിലാക്കിയ പോലീസ് ചൊവ്വാഴ്ച വൈകിട്ട് ശാലിനിയെ അറസ്റ്റ് ചെയ്തു. ഇന്നലെ കോട്ടയത്ത് എത്തിച്ച ശാലിനിയെ പരാതിക്കാരനായ ചിങ്ങവനം വെള്ളുത്തുരുത്തി പാറപ്പറമ്പില്‍ പി.എന്‍. ശശീന്ദ്രന്‍ നായരുടെ വീട്, കല്യാണം നടന്ന വെള്ളുത്തുരുത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ കൊണ്ടുവന്നു തെളിവെടുത്തു.

Scroll To Top