Wednesday December 07, 2016
Latest Updates

ഭാഗ്യം വരുന്ന വഴികള്‍ ! 18000 യൂറോയ്ക്ക് വാങ്ങിയ ‘സ്‌ക്രാപ്പ് ‘ചരിത്രസ്മാരകമായി ,വില 24 മില്യന്‍ യൂറോ

ഭാഗ്യം വരുന്ന വഴികള്‍ ! 18000 യൂറോയ്ക്ക് വാങ്ങിയ ‘സ്‌ക്രാപ്പ് ‘ചരിത്രസ്മാരകമായി ,വില 24 മില്യന്‍ യൂറോ

സ്‌ക്രാപ്പ് മെറ്റല്‍ ഡീലര്‍ക്ക് ഭാഗ്യവുമായി വന്നിരിക്കുന്നത് ഫെബേര്‍ഗ് മുട്ട. വളരെ അപൂര്‍വ്വമായ, ചരിത്ര പ്രാധാന്യമുള്ള പുരാവസ്തു യുഎസ് ബ്രിക് എ ബ്രാക് മാര്‍ക്കറ്റില്‍ വച്ചാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഇതിന് വിലയായി പറഞ്ഞിരിക്കുന്നത് 33 മില്ല്യന്‍ ഡോളര്‍ അഥവാ 24 മില്ല്യന്‍ യൂറോ ആണ്.എന്നാല്‍ ചരിത്ര പ്രധാന്യമുള്ള മുട്ടയുടെ വില യഥാര്‍ത്ഥത്തില്‍ അതിനും ഇരട്ടിയാമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ഈ മുട്ട വാങ്ങിക്കുമ്പോള്‍ വാങ്ങിച്ച ആള്‍ കൊടുത്തത് വെറും 18000 യൂറോയായിരുന്നു. മുട്ടയുടെ നിര്‍മ്മിച്ചിരിക്കുന്ന ലോഹങ്ങള്‍ക്കുള്ള വില അന്ന് അയാള്‍ നല്‍കിയിരുന്നു. .

സാമ്പത്തിക ബാധ്യതയായി മാറുമെന്ന ഘട്ടത്തിലാണ് ഈ മുട്ടയെ ആദ്യത്തെ അവകാശി വില്‍പ്പന നടത്തിയത്. ഇത് വില്‍ക്കുമ്പോള്‍ മുട്ട റഷ്യന്‍ രാജവംശത്തില്‍പ്പെടുന്ന തേര്‍ഡ് ഇംപീരിയല്‍ ഫെബേര്‍ഗ് ഈസ്റ്റര്‍ എഗ്ഗ് ആണെന്ന് വില്‍പ്പന നടത്തിയയാള്‍ക്ക് അറിയില്ലായിരുന്നു.

മുട്ടയ്ക്കുള്ളില്‍ ഒരു വെച്ചറോന്‍ കോണ്‍സ്റ്റാന്റിന്‍ വാച്ചും അതിനായി ഒരു ഗോള്‍ഡന്‍ സ്റ്റാന്‍ഡും ഉണ്ടായിരുന്നു. ഇത് 1887ല്‍ ഈസ്റ്ററിന് അലക്‌സാണ്ടര്‍ മൂന്നാമന്‍ അദ്ദേഹത്തിന്റെ ഭാര്യ എംപ്രസ് മരിയ ഫിയോഡൊറോവനയ്ക്ക് സമ്മാനിച്ചതായിരുന്നു.

ഒരു തവണ ഇതിന്റെ ഇപ്പോഴത്തെ ഓണര്‍ മുട്ടയുടെയും വെച്ചറോന്‍ കോണ്‍സ്റ്റാന്റിന്റെയും ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രസിദ്ധപ്പെടുത്തിയിരുന്നു.

കാള്‍ ഫെബേര്‍സിന്റെ വര്‍ക്കുകള്‍ ശേഖരിച്ചുവച്ചിരിക്കുന്ന റോയല്‍ വാറന്റ് ഹോള്‍ഡിംഗ് എക്‌സ്‌പേര്‍ട്‌സായ ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ട്‌സ്‌കി ഡയറക്ടര്‍ കെയ്‌റന്‍ മക്കാര്‍ത്തിയുടെ വാക്കുകളും ഉള്‍പ്പെടുത്തിക്കൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട മുട്ടയുടെ അവകാശി ലണ്ടനിലേക്ക് പോയി മക്കാര്‍ത്തിയെ കണ്ട് ഇതുമായി സംസാരിക്കുകയായിരുന്നു. ഒരു ചരിത്ര സ്മാരകം നഷ്ടമായിട്ടില്ലെന്നുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ വാര്‍ട്‌സ്‌കി അധികൃതര്‍. തുടര്‍ന്ന് ഇത് യഥാര്‍ത്ഥത്തിലുള്ള ഫെബേര്‍ഗ് മുട്ട തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ഇപ്പോഴത്തെ അവകാശിയുടെ ഊണ്‍മേശയുടെ മുകളില്‍ വച്ചിരിക്കുന്ന അലങ്കാര വസ്തു കളഞ്ഞുപോയ നിധി ആയിരുന്നുവെന്ന് മക്കാര്‍ത്തെ മനസിലാക്കുകയായിരുന്നു. വാര്‍ട്‌സ്‌കി ഈ മുട്ടവാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഏപ്രില്‍ 14 മുതല്‍ നാലു ദിവസത്തോളം ഇത് ലണ്ടനില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നത്.

അമേരിക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈ മുട്ട കൈമാറി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് മക്കാര്‍ത്തി അറിയിച്ചത്. ഏതായാലും ഇപ്പോള്‍ ഇത് തിരികെ ലഭിച്ചത് വളരെ വിലപ്പെട്ട ചരിത്രമാണെന്നും മക്കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

1902 മാര്‍ച്ചിലാണ് ഈ മുട്ട അഴസാനമായി പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. റഷ്യന്‍ വിപ്ലവത്തില്‍ ഇത് നഷ്ടമായെങ്കിലും 1922ല്‍ മോസ്‌കോവില്‍ വച്ച് വീണ്ടും കണ്ടെടുക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് യാതൊരു വിവരവും ഇല്ലാതാവുകയും ചെയ്തു.

തുടര്‍ന്ന് 2011ലാണ് ഈ മുട്ട 1964ല്‍ ന്യൂയോര്‍ക്കില്‍ വച്ച് 1500 ഡോളറിന് വില്‍പ്പന നടന്നതായി റിസര്‍ച്ചര്‍മാര്‍ കണ്ടെത്തി. ഒടുവിലാണ് ഇത് അമേരിക്കയിലുള്ള ഒരു സ്‌ക്രാപ്പ് മെറ്റല്‍ ഡീലറുടെ കൈയ്യില്‍ വന്നുപെട്ടിരിക്കുകയാണെന്ന് മനസിലാക്കിയത്.

Scroll To Top