Wednesday December 07, 2016
Latest Updates

ഭവന വിപണി 2007 ലെ ബൂമിഗ് പോലെയെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ,വില കുതിച്ചു കയറുന്നു 

ഭവന വിപണി 2007 ലെ ബൂമിഗ് പോലെയെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ,വില കുതിച്ചു കയറുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീടുകളുടെ എണ്ണത്തിലുള്ള കുറവ് ഭവന വിലയെ വീണ്ടും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഭവന വിപണിയിലെ പ്രതിസന്ധി നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ 2007 ലെ കനത്ത വിലക്കയറ്റത്തിലേക്ക് ഐറിഷ് ഭവന വിപണി തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും ഡബ്ലിന്‍ നഗരമാണ് ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പോകുന്നത്. 

ഐറിഷ് ഭവന വിപണിയില്‍ പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് ഭവന വില നാലിരട്ടിയായി കൂടിയിരുന്നു. 2007 നു ശേഷം ഈ വില പകുതിയില്‍ താഴെയായി കുറയുകയും ചെയ്തു. എന്നാല്‍ ഏപ്രിലില്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്ക് പ്രകാരം ഡബ്ലിനില്‍ മാത്രം വീടുകളുടെ വിലയില്‍ 17.7 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായി. ഡബ്ലിന് പുറത്തെ വിലയുമായി താരതമ്യം ചെയ്താല്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് സെന്‍ട്രല്‍ ബാങ്ക് ഐറിഷ് ഭവന വിപണിയിലെ വിലയിലെ മാറ്റങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 

ആവശ്യത്തിന് ആനുപാതികമായി ഭവനങ്ങളുടെ വിതരണം വര്‍ദ്ധിപ്പിക്കാനാകാത്തതാണ് ഭവന വിപണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 8000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഭവന വിപണിയിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഭവന വിപണിയിലെ അസന്തുലിതാവസ്ഥ തുടരുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

Scroll To Top