Tuesday December 06, 2016
Latest Updates

ഭവന വിപണി സജീവമാകുന്നു; പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ തിരിച്ചുവരവിന്റെ പാതയില്‍

ഭവന വിപണി സജീവമാകുന്നു; പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ തിരിച്ചുവരവിന്റെ പാതയില്‍

ഡബ്‌ളിന്‍: ഐറിഷ് ഭവന വിപണി വീണ്ടും തിരിച്ചുവരവിന്റെ നീക്കത്തിലാണ്  . അയര്‍ലന്റില്‍ ജനസംഖ്യക്ക് ആനുപാതികമായി വീടുകള്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ കമ്പനികള്‍ വീട് നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചു വരുന്നു. ഭവന നിര്‍മ്മാണ മേഖലയില സജീവമായിരുന്ന മൂന്ന് പ്രമുഖ കമ്പനികളാണ് വീണ്ടും രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്. മുന്‍ നിര കമ്പനികളും 2008 ലെ ഇടിവിനെ തുടന്ന് വിപണി വിട്ടവരുമായ പ്രമുഖ കമ്പനികളാണ് വീണ്ടും വീടു നിര്‍മ്മാണ രംഗത്തേക്ക് പുന:പ്രവേശിച്ചിരിക്കുന്നത്.

വീടു വിപണിയില്‍ ശക്തമായ കയറ്റം കണ്ട കാലത്ത് ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ച ഗാരി ഗാനന്‍െ്‌റ ഗാന്‍ ഹോംസാണ് ഇവരിലെ ഒന്നാമന്‍. ഇതൊരു തിരിച്ചുവരവാണെന്നും വടക്കന്‍ ഡബല്‍നിലെ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഒരുങ്ങുകയാണെന്നും ഗാനന്‍ കഴിഞ്ഞയാഴ്ച പറഞ്ഞു. സ്വാര്‍ഡ്‌സില്‍ 500 വീടുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഇറങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞു. സ്വോര്‍ഡ്‌സില്‍ മില്ലേഴ്‌സ് ഗ്‌ളെന്‍ മൂഴ്‌സ് ടൗണ്‍ എന്നിവിടങ്ങളിലാണ് ഗാനന്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. വരുന്ന വര്‍ഷം മൂര്‍ടൗണില്‍ 1,300 വീടുകള്‍ നിര്‍മ്മിക്കുമെന്ന് കമ്പനി പറയുന്നു.

ഇവര്‍ക്ക് പിന്നാലെ പാറ്റ് ഡോഹര്‍ത്തിയുടെ ഹാര്‍കോര്‍ട്ട് ഡവലപ്‌മെന്‍്‌സും ഐറിഷ് വിപണിയിലേക്ക് ഇറങ്ങാനുള്ള നീക്കത്തിലാണ്. സിറ്റി വെസ്റ്റിന് സമീപത്ത് പടിഞ്ഞാറന്‍ ഡബ്‌ളിനില്‍ വീടുകള്‍ നിര്‍മ്മിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ 2,000 വീടുകള്‍ നിര്‍മ്മിക്കാനാണ് അവരുടെ പദ്ധതി.സിറ്റി വെസ്റ്റിലെ നാഷണല്‍ ഡിജിറ്റല്‍ പാര്‍ക്കില്‍ 286 വീടുകളും ഡ്യുപ്‌ളെക്‌സുകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കുന്നതിനായി അനുമതി നേടാനുള്ള നീക്കത്തിലാണ് ഹാര്‍കോര്‍ട്ട്.

സീന്‍ മള്‍റയാനും ഇതേ പാതയിലാണ്. അയര്‍ലണ്ടില്‍ വീടു നിര്‍മ്മാണം ഇവരും ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഡബ്‌ളിനിലെ ടെറനറിലെ വീട് നിര്‍മ്മാണ പദ്ധതികളിലാണ് ഇവര്‍ കണ്ണ് വെച്ചിരിക്കുന്നത്. ഈ മൂന്ന് പ്രമുഖര്‍ക്ക് പിന്നാലെ വീടുവിപണിയിലെ മറ്റ് ചില അറിയപ്പെടുന്നവര്‍ കൂടി കളത്തിലിറങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ജനസിസ് ഹോംസ് ബിസിനസിലൂടെ ബാരി ഒ കോണറാണ് അതിലൊന്ന്. ലിംറികിലെ വീടുനിര്‍മ്മാണവും വില്‍പ്പനയും നടത്തി വരുന്ന ഇവര്‍ വടക്കന്‍ ഡബ്‌ളിനിലെ ഡോളിമൗണ്ടില്‍ ശ്രദ്ധ കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് ഡബ്‌ളിനിലും പരിസരപ്രദേശങ്ങളിലും വസ്തുവിനും വീടുകള്‍ക്കും ആവശ്യക്കാര്‍ ഏറിയതാണ് ഈ കമ്പനികളെ വീണ്ടും സജീവമാകാന്‍ നിര്‍ബ്ബന്ധിപ്പിച്ചിരിക്കുന്നത്.

Scroll To Top