Thursday December 08, 2016
Latest Updates

ഭവന മേഖലയിലെ കുതിപ്പ് :ഭാവനാ സൃഷ്ട്ടിയെന്ന കണക്കുകളുമായി ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍

ഭവന മേഖലയിലെ കുതിപ്പ് :ഭാവനാ സൃഷ്ട്ടിയെന്ന കണക്കുകളുമായി ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍

ഡബ്ലിന്‍ :ഭവന വിപണിയില്‍ വന്‍ ഉണര്‍വുണ്ടായിട്ടുണ്ടായിട്ടുണ്ടെന്നും വന്‍ ഡിമാന്‍ഡുണ്ടെന്നും ഉള്ള മേനി പറച്ചിലുകള്‍ക്ക് വിപരീതമായ കണക്കുകളുമായി ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ രംഗത്തെത്തി.ഭവന വിനിമയ രംഗത്ത് ഉണ്ടെന്ന് പറയപ്പെടുന്ന കുതിപ്പ് ശരിയല്ലെന്ന സൂചനയാണ് ഇവരുടെ റിപ്പോര്‍ട്ട് നല്‍കുന്നത്

പുതിയ മോര്‍ട്ടുഗേജുകളുടെ എണ്ണത്തിലും വീടു വാങ്ങുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന തുകയിലും വന്‍ ഇടിവാണ് 2013ലെ അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നതെന്ന വെളിപ്പെടുത്തലാണ് ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ നടത്തിയിരിക്കുന്നത്.. ഇത് 2012ല്‍ ഇക്കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്കുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് 2013ല്‍ 2.5 ബില്ല്യന്‍ യൂറോയാണ് മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റുകളില്‍ ലഭിച്ചിരിക്കുന്നത് എന്നാണ് . ഇത് 2012ലേതിനേക്കാള്‍ 141 മില്ല്യന്‍ യൂറോ കുറവാണെന്നും ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ പറയുന്നു.

2006ലും 2007ലും ഉണ്ടായിരിക്കുന്ന ക്രഡിറ്റ് വളര്‍ച്ച 10 ബില്ല്യന്‍ യൂറോയിലധികമായി ഓരോ ക്വാര്‍ട്ടറിലും ഹോംലോണുകളായി നല്‍കാന്‍ ബാങ്കുകള്‍ക്ക് പ്രേരണ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിന്റെ നാലിരട്ടിയിലധികം തുക അന്ന് മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ലഭിക്കപ്പെട്ടിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വര്‍ഷത്തില്‍ 10 ബില്ല്യന്‍ യൂറോ മോര്‍ട്ട്‌ഗേജ് ലെന്‍ഡിംഗിനായി ഉപയോഗിക്കാമെന്നാണ് ഈ വര്‍ത്തിന്റെ തുടക്കത്തില്‍ അസോസിയേഷന്‍ ഓഫ് എക്‌സ്‌പേര്‍ട്ട് മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍സ് പറഞ്ഞിരിക്കുന്നത്.
2012നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 5.6ശതമാനം താഴ്ച്ചയാണ് 2013ലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കുന്നതെന്ന് ഐബിഎഫ് ചൂണ്ടിക്കാട്ടുന്നു.

ആദ്യ ഉപഭോക്താക്കളുടെ മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന ടാക്‌സ് റിലീഫ് അവസാനിപ്പിച്ചതാണ് ഇത്തരത്തില്‍ ഒരു കുറവു വരാന്‍ കാരണമായതെന്നാണ് ഐബിഎഫ് പറയുന്നത്.

Scroll To Top