Monday December 05, 2016
Latest Updates

ഭവന പ്രതിസന്ധി :ബാത്ത്‌റൂമിന്റെ മേല്‍ക്കൂരയിലും കിടക്ക വിരിക്കാന്‍ തയ്യാറായി ഡബ്ലിന്‍ നിവാസികള്‍

ഭവന പ്രതിസന്ധി :ബാത്ത്‌റൂമിന്റെ മേല്‍ക്കൂരയിലും കിടക്ക വിരിക്കാന്‍ തയ്യാറായി ഡബ്ലിന്‍ നിവാസികള്‍

ഡബ്ലിന്‍: ഡബ്ലിനിലെ ഭവന പ്രതിസന്ധി അനുദിനം രൂക്ഷമാകുന്നു. ഏറ്റവും ഒടുവില്‍ ഭവന പ്രതിസന്ധി മറികടക്കാന്‍ ബാത്ത്‌റൂമിന് മുകളില്‍ പോലും കിടക്ക വിരിക്കേണ്ട ഗതികേടിലേക്കാണ് ഡബ്ലിന്‍ നിവാസികള്‍ നീങ്ങുന്നത്. ഡബ്ലിന്‍ 2 ലെ സൌത്ത് റിച്ച്‌മോണ്ട് സ്ട്രീറ്റിലെ ഒരു വാടക വീട്ടിലാണ് കക്കൂസിന് മുകളില്‍ കിടക്ക വിരിച്ചിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ മേല്‍ത്തട്ടില്‍ കിടക്ക ഇടാന്‍ സൗകര്യം സൃഷ്ടിച്ചിരിക്കുകയാണ്. re du

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും 800 യൂറോയാണ് ഈ വീടിന്റെ പ്രതിമാസ വാടക. ഡാഫ്റ്റ് ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റിലാണ് ഈ വീട് പരസ്യം ചെയ്തിരിക്കുന്നത്. ഡബ്ലിനിലെ ഭവന പ്രതിസന്ധിയുടെ രൂക്ഷത കൊണ്ടാകും ബാത്ത്‌റൂമിന് മുകളില്‍ കിടന്ന് ഉറങ്ങാനും ആളുകള്‍ തയ്യാറാകുന്നത്. കാരണം ഈ വീട് സന്ദര്‍ശിക്കാന്‍ സൈറ്റില്‍ 17,000 പേര്‍ എത്തി. റെന്റ് അലവന്‍സില്‍ താമസിക്കുന്നവര്‍ക്ക് വീട് ലഭിക്കില്ല. വാടക കരാറിന്റെ കുറഞ്ഞ കാലാവധി 9 മാസമായിരിക്കും എന്നീ നിബന്ധനകളാണ് വീട്ടുടമസ്ഥര്‍ മുന്നോട്ട് വച്ചത്.

Scroll To Top