Monday December 05, 2016
Latest Updates

ഭവന പ്രതിസന്ധിക്ക് പരിഹാരമായി ഡബ്ലിനിലെ ചെറിവുഡില്‍ 3000 വീടുകള്‍ കൂടി നിര്‍മ്മിക്കുന്നു

ഭവന പ്രതിസന്ധിക്ക് പരിഹാരമായി ഡബ്ലിനിലെ ചെറിവുഡില്‍ 3000 വീടുകള്‍ കൂടി നിര്‍മ്മിക്കുന്നു

ഡബ്ലിന്‍: ഭവന പ്രതിസന്ധിക്ക് പരിഹാരമായി ഡബ്ലിനില്‍ 3000 വീടുകള്‍ കൂടി നിര്‍മ്മിക്കുന്നു. 2 ബില്യന്‍ യൂറോ ചെലവഴിച്ച്. ചെറിവുഡ് ലാന്‍ഡിലാണ് വീട് നിര്‍മ്മിക്കുന്നത്. ഹൈന്‍സ്,കിംഗ് സ്ട്രീറ്റ് ക്യാപ്പിറ്റല്‍ എന്നീ കമ്പനികളാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനായി കമ്പനികള്‍ 270 മില്യന്‍ യൂറോ ചെലവഴിച്ച് നാമയില്‍ നിന്നും ഡാന്‍സ്‌കെ ആന്‍ഡ് ലോയിഡ്‌സില്‍ നിന്നും നാനൂറു ഏക്കര്‍ ഭൂമി ഏറ്റെടുക്കും. 

ഡബ്ലിനില്‍ വീടിന് ആവശ്യക്കാരേറി വരുന്ന സാഹചര്യത്തിലാണ് പദ്ധതി ഏറ്റെടുത്തതെന്നു ഹൈന്‍സ് അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഹൈന്‍സിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. അയര്‍ലണ്ടിലെ പ്രാദേശിക കമ്പനികളെ കൂടി സഹകരിപ്പിച്ചു കൊണ്ടായിരിക്കും ഹൈന്‍സിന്റെ പദ്ധതി നടപ്പിലാക്കുക. എന്നാല്‍ മേല്‍നോട്ടം വഹിക്കുന്നത് ഹൈന്‍സ് തന്നെയായിരിക്കും. ചെറിവുഡ് പാര്‍ക്കിന് സമാനമായി ബാഴ്‌സിലോണയിലും മിലാനിലും പാരീസിലും വലിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ള കമ്പനിയാണ് ഹൈന്‍സ്.. 

ഡബ്ലിനില്‍ ഓഫീസ് കെട്ടിടങ്ങള്‍ക്കും വീടുകള്ക്കും ക്ഷാമം നേരിടുന്ന ഇക്കാലത്ത്. ചെറിവുഡ് പ്രൊജക്റ്റ് ഒരു പരിധിവരെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ പദ്ധതി കൂടുതല്‍ തൊഴില അവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്ഘടനയ്ക്ക് നേട്ടമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Scroll To Top