Wednesday December 07, 2016
Latest Updates

ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് കരുതിയ യുവതിയെ കാമുകനൊപ്പം കണ്ടെത്തി

ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് കരുതിയ യുവതിയെ കാമുകനൊപ്പം കണ്ടെത്തി

ജാര്‍ഖണ്ഡ്: സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ശേഷം കാമുകിക്കൊപ്പം മുങ്ങിയ എഎപി നേതാവിന്റെ വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ മറ്റൊരു സംഭവം. ഇവിടെ പ്രതി സ്ഥാനത്ത് സ്ത്രീയാണെന്ന് മാത്രം. ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് കരുതിയ യുവതിയെ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു. പിങ്കി ദേവി എന്ന യുവതിയെയാണ് കാമുകനൊപ്പം കണ്ടെത്തിയത്. ഏറെ നാളായി പിങ്കി ദേവിയെ കാണാനില്ലായിരുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പിങ്കി ദേവിയെ ഭര്‍ത്താവ് ചന്ദന്‍ ദാരുക പിങ്കി ദേവിയെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ വിശ്വസിച്ചിരുന്നത്. ബന്ധുക്കള്‍ ദാരുകയ്‌ക്കെതിരെ പോലീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ദാരുകയെ ചോദ്യം ചെയ്ത ശേഷവും ഒരു തെളിവും ലഭിച്ചില്ലെന്ന് മാത്രമല്ല മൃതദേഹവും കണ്ടെത്താനായില്ല. ഒരു വര്‍ഷം മുമ്പായിരുന്നു. ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. പത്ത് ദിവസം മുമ്പാണ് പിങ്കി ദേവിയെ കാണാതായത്.

എന്നാല്‍ ശനിയാഴ്ച കാമുകനൊടൊപ്പം നഗരത്തിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പിങ്കിയെ ദാരുക തന്നെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബന്ധുക്കളെ വിവരം അറിയിച്ചും ബന്ധുക്കളും പോലീസും എത്തിയപ്പോഴേക്ക് കാമുകന്‍ മുങ്ങി. തുടര്‍ന്ന് പിങ്കിയെ കോടതിയില്‍ ഹാജരക്കിയപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പ്പര്യമില്ലെന്നു ഇവര്‍ കോടതിയില്‍ പറഞ്ഞു.

Scroll To Top