Friday December 09, 2016
Latest Updates

ഭര്‍ത്താവിന്റെ മരണ ശേഷവും കോണ്‍ട്രാക്റ്റ് റദ്ദാക്കിയില്ല; ചിതാഭസ്മവുമായി വിധവ മൊബൈല്‍ കമ്പനിയില്‍

ഭര്‍ത്താവിന്റെ മരണ ശേഷവും കോണ്‍ട്രാക്റ്റ് റദ്ദാക്കിയില്ല; ചിതാഭസ്മവുമായി വിധവ മൊബൈല്‍ കമ്പനിയില്‍

ഡബ്ലിന്‍ : ഭര്‍ത്താവിന്റെ മരണ ശേഷവും ബില്‍ അയച്ച് ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന മെബൈല്‍ ഫോണ്‍ കമ്പനിക്ക് മധ്യവയസ്‌ക്ക ഉഗ്രന്‍ പണി കൊടുത്തു. ഭര്‍ത്താവിന്റെ മരണ ശേഷവും കോണ്‍ട്രാക്റ്റ് ക്യാന്‍സല്‍ ചെയ്യാതെ ബുദ്ധിമുട്ടിച്ച കമ്പനിയിലേക്ക് ഭര്‍ത്താവിന്റെ ചിതാഭസ്മവുമായി എത്തി. മരിയ റെയ്ബുള്‍ഡ് എന്ന 56കാരിയാണ് മൈാബെല്‍ കമ്പനിക്ക് ഈ പണി കൊടുത്തത്. 

മരിയയുടെ ഭര്‍ത്താവ് ഡേവിഡ്, ടി മെബൈല്‍ കമ്പനിയുടെ ഉപഭോക്താവായിരുന്നു. 

ക്യാന്‍സര്‍ ബാധിച്ച് ഡേവിഡ് മരിച്ചതിന് ശേഷവും കമ്പനി കോണ്‍ട്രാക്റ്റ് റദ്ദാക്കാന്‍ വിസമ്മതിച്ചതായാണ് മരിയയുടെ പരാതി ഇതേതുടര്‍ന്ന് ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലെന്ന് കമ്പനിയെ ബോധിപ്പിക്കാന്‍ ചിതാഭസ്മവുമായി നേരിട്ട് എത്താന്‍ തീരുമാനിച്ചത്. ഒരു ചെറിയ ഡെപ്പി നിറയെ ചിതാഭസ്മവുമായാണ് മരിയ ടി മൊബൈല്‍ അധികൃതരെ സമീപിച്ചത്.നേരത്തെ ഡേവിഡിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, ശവസംസ്‌ക്കാരത്തിന്റെ ഫ്യൂണറല്‍ ബില്‍ ഉള്‍പ്പെടെയുള്ള തെളിവുകളും ഇവര്‍ ബൊബൈല്‍ കമ്പനി അധികുതരുടെ മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത്രയും തെളിവുകള്‍ ഹാജരാക്കിയിട്ടും ടി ബൊബൈല്‍ കോണ്‍ട്രാക്റ്റ് റദ്ദാക്കാന്‍ തയ്യാറായില്ല. 

ഓഗസ്റ്റ് 29നാണ് ഡേവിഡ് മരിച്ചത്. മരണത്തിന്റെ പിറ്റേന്ന് തന്നെ ഇക്കാര്യം ടി മൊബൈലില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ടി ബൊബൈല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജോ മരണശേഷമുള്ള ബില്‍ തുക 129 യൂറോ അടയ്ക്കുകയോ ചെയ്യണമെന്ന് ടി മൊബൈല്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തുകളും കമ്പനി അയച്ചുകൊണ്ടിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ ചിതാഭസ്മവുമായി നേരിട്ട് എത്തിയത്.

അതേസമയം സാങ്കേതിക പിഴവ് കാരണമാണ് കോണ്‍ ട്രാക്റ്റ് റദ്ദാക്കാന്‍ കാലാതാമസം നേരിട്ടതെന്നാണ് കമ്പനി അധികൃതര്‍ നല്കുന്ന വിശദീകരണം. ഇതേതുടര്‍ന്ന് ടി മൊബൈല്‍ വക്താവ് ഖേദപ്രകടനം നടത്തി. കോണ്‍ട്രാക്റ്റ് റദ്ദാക്കി ബില് തുക സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചതായും ടി മൊബൈല്‍ വക്താവ് അറിയിച്ചു.

Scroll To Top