Thursday December 08, 2016
Latest Updates

ഭരണം മാറിയതിന്റെ പേരില്‍ ഗവര്‍ണര്‍മാരെ പുറത്താക്കാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

ഭരണം മാറിയതിന്റെ പേരില്‍ ഗവര്‍ണര്‍മാരെ പുറത്താക്കാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുകള്‍ മാറുന്നത് അനുസരിച്ച് ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം. ഓരോര ഗവര്‍ണര്‍മാരുടെയും പ്രവര്‍ത്തനം വിലയിരുത്തി മോശം പ്രകടനമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഗവര്‍ണര്‍മാരെ മാറ്റാനാകൂ എന്നും ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം രാജി ആവശ്യപ്പെടാന്‍ കഴിയില്ലെന്നും രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചു.

ഗവര്‍ണര്‍മാരെ മാറ്റുകയാണെങ്കില്‍ 2010 ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചു. ഉത്തരവ് പ്രകാരം കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്ത് രാഷ്ട്രപതിയോട് ശുപാര്‍ശചെയ്യുകയാണ് വേണ്ടത്.

കേന്ദ്രഭരണം മാറിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി യുപിഎ നിയമിച്ച ഗവര്‍ണര്‍മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. യുപി, ആസാം, കര്‍ണാടക ഗവര്‍ണര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തു. എന്നാല്‍ കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിതും, മഹാരാഷ്ട്ര ഗവര്‍ണറും മലയാളിയുമായ ശങ്കര നാരായണനും ഉള്‍പ്പെടെയുള്ളവര്‍ രാജി വയ്ക്കില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി നിയമ വിദഗ്ദരുടെ നിയമോപദേശം തേടിയത്.

Scroll To Top