Friday December 09, 2016
Latest Updates

ഭദ്രാസന മെത്രാപ്പോലിത്തായ്ക്ക് ഗാല്‍വേ പള്ളിയില്‍ ഒക്ടോബര്‍ 13 ന് സ്വീകരണം

ഭദ്രാസന മെത്രാപ്പോലിത്തായ്ക്ക് ഗാല്‍വേ പള്ളിയില്‍ ഒക്ടോബര്‍ 13 ന് സ്വീകരണം

ഗാല്‍വേ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ട് ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലയേറ്റ് ആദ്യമായി അയര്‍ലണ്ടില്‍ ശ്ലൈഹീക സന്ദര്‍ശനം നടത്തുന്ന അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരി യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ഗാള്‍വേ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13ന് (തിങ്കളാഴ്ച) വൈകിട്ട് ആറ് മണിക്ക് സ്വീകരണം നല്കുന്നു.സ്വീകരണത്തെതുടര്‍ന്ന് മെത്രാപ്പോലീത്തതിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുന്നതായിരിക്കും. 

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നായ ഗാല്‍വേപള്ളിയില്‍ ആദ്യമായി സന്ദര്‍ശിക്കുന്ന മെത്രാപ്പോലീത്ത തിരുമേനി ദീര്‍ഘനാളായി തുമ്പമണ്‍ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുകയും പ്രസ്തുത ഭദ്രാസനത്തെ അനുദിനം പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തുവരുന്നു.ദീര്‍ഘവീഷണത്തോടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുമേനി അയര്‍ലണ്ട് ഭദ്രാസനത്തെ അനുദിനംപുരോഗതിയിലേക്ക് നയിക്കുമെന്ന് ട്രസ്റ്റി വിനോദ് ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു .

തിരുമേനിയുടെ മുന്‍ഗാമികളായി അയര്‍ലണ്ട് ഭദ്രാസനത്തെ നയിച്ച മെത്രാപ്പൊലീത്താമാരായ കുരിയാക്കോസ് മോര്‍ തെയോഫിലോസ് ,കുരിയാക്കോസ് മോര്‍ ദിയസ്‌കോറോസ് ,കുരിയാക്കോസ് മോര്‍ യൗസേബിയോസ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരും നിരവധി തവണ ഗാല്‍വേ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട് .

മെത്രാപ്പോലീത്തയുടെ സ്വീകരണവും വി .കുര്‍ബാനയും ക്ലാരിന്‍ ബ്രിഡ്ജ് പള്ളിയില്‍ നടത്തപ്പെടുമെന്നു ട്രസ്റ്റി വിനോദ് ജോര്‍ജ് അറിയിച്ചു .തിരുമേനിയുടെ സ്വീകരണ ചടങ്ങിലേക്കും വി. കുര്‍ബാനയിലെക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മിറ്റി അറിയിച്ചു

വാര്‍ത്ത :നോബി സി മാത്യു 

Scroll To Top