Tuesday December 06, 2016
Latest Updates

ഭക്ഷ്യ സുരക്ഷ : അടച്ചു പൂട്ടുന്നവയില്‍ പത്തോളം ഇന്ത്യന്‍ കടകളും

ഭക്ഷ്യ സുരക്ഷ : അടച്ചു പൂട്ടുന്നവയില്‍ പത്തോളം  ഇന്ത്യന്‍ കടകളും

ഡബ്ലിന്‍ :ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നിയമങ്ങള്‍ പാലിക്കപ്പെടാത്ത ഫുഡ് ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായി. പൂട്ടാന്‍ തീരുമാനിച്ചവയില്‍ ഇന്ത്യന്‍ കടകളും ഉള്‍പ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
31 ശതമാനത്തോളം എന്‍ഫോഴ്‌സ്‌മെന്റ് ഓര്‍ഡറുകളാണ് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. 2013ല്‍ ഏകദേശം 143 ഓര്‍ഡറുകളാണ് നിയമവ്യവസ്ഥ തെറ്റിച്ചുകൊണ്ട് നടന്നിരിക്കുന്നത്. 2012ല്‍ ഇത് 109 എണ്ണം ആയിരുന്നു.
സൌത്ത് സര്‍ക്കുലര്‍ റോഡിലെ ബോംബെ സ്‌പൈസെസ് ,തണ്ടൂരി മസാല,ആന്‍മോര്‍ റോഡിലെ സഫോണ്‍ തണ്ടൂരി ഇന്ത്യന്‍ ടേക്ക് എവേ ,ബ്ലാഞ്ചസ് ടൌണിലെ സ്‌പൈസസ് ഹെവന്‍,ഷിംല ഇന്ത്യന്‍ ടേക്ക് എവേ ,കോര്‍ക്കിലെ ഗ്ലാന്‍ മൈറിലുള്ള സഫ്രോണ്‍ ഫൈന്‍ തുടങ്ങി പത്തോളം ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കാനുള്ള നിയമലംഘന പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇത്തരത്തില്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള ഫുഡ് ബിസിനസുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എഫ്എസ്എഐയും തുറന്നു പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജനുവരി 1മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതിനാല്‍ 119തോളം സ്ഥാപനങ്ങളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായിരിക്കുന്നത്. 4എണ്ണം മെച്ചപ്പെടുത്തി തുടരാനും 20എണ്ണം നിരോധിക്കാനും ഉത്തരവായിട്ടുണ്ട്. എന്നാല്‍ 91എണ്ണം അടച്ചിടണമെന്നും മൂന്നെണ്ണം മെച്ചപ്പെടുത്തണമെന്നും 15എണ്ണം പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുമാണ് 2012ല്‍ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി 5ശതമാനത്തോളം വര്‍ദ്ധനവാണ് ഫുഡ് ബിസിനസില്‍ ഉണ്ടായിട്ടുള്ളത് എന്നാല്‍ ഈ വിഭാഗത്തിലുള്ള നിയമലംഘനങ്ങളും വര്‍ദ്ധിച്ചതോതിലായതിനാലാണ് ഇപ്പോള്‍ ഇത്തരത്തില്‍ കര്‍ശന നടപടികള്‍ പല സ്ഥാപനങ്ങള്‍ക്കും നേരെ നടത്തേണ്ടി വന്നിരിക്കുന്നത്.

Scroll To Top