Saturday December 03, 2016
Latest Updates

ബ്‌ലേഡ് എടുത്ത് കടക്കെണിയിലായവര്‍ക്ക് 50,000 രൂപ ലോണ്‍

ബ്‌ലേഡ് എടുത്ത് കടക്കെണിയിലായവര്‍ക്ക് 50,000 രൂപ ലോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലേഡിന്റെ കടക്കെണിയില്‍ കുരുങ്ങിയവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. ബാങ്ക് ഇതര പണമിടപാടുകാരില്‍ നിന്ന് വായ്പ എടുത്ത് കടക്കെണിയിലായവര്‍ക്ക് വിവിധ ബാങ്കുകളില്‍ നിന്ന് 50,000 രൂപ വരെ വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സ്രോതസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, കടബാധ്യതയുടെ റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നവര്‍ക്കും ലോണ്‍ ലഭ്യമാക്കും. ധനസഹായം 50000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്താന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

ബ്ലേഡ് എടുത്ത കടക്കെണിയിലായവര്‍ക്ക് ചെറിയ ആശ്വാസം എന്ന നിലയ്ക്കാണ് ഈ തുക അനുവദിക്കാന്‍ ബാങ്കുകളുമായി ധാരണ ആയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം അമിത പലിശ ഈടാക്കിയും നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞും ഇടപാടുകാരെ അകറ്റുന്ന കെഎസ്എഫ്ഇക്കെതിരെ രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

Scroll To Top