Monday December 05, 2016
Latest Updates

ബ്‌ലാക്ക്‌മെയ്ല്‍ കേസ്: ബിന്ദ്യയുടെയും റുക്‌സാനയുടെയും ഹിറ്റ് ലിസ്റ്റില്‍ ദേശീയ അവാര്‍ഡ് നേടിയ ഹാസ്യ താരവും

ബ്‌ലാക്ക്‌മെയ്ല്‍ കേസ്: ബിന്ദ്യയുടെയും റുക്‌സാനയുടെയും ഹിറ്റ് ലിസ്റ്റില്‍ ദേശീയ അവാര്‍ഡ് നേടിയ ഹാസ്യ താരവും

കൊച്ചി: ബ്ലാക്ക്‌മെയ്ല്‍ പെണ്‍വണിഭത്തിലൂടെ പണം തട്ടിയ കേസില്‍ അറസ്റ്റിലായ ബിന്ധ്യയുടെയും റുക്‌സാനയുടെയും ഹിറ്റ് ലിസ്റ്റില്‍ ദേശീയ അവാര്‍ഡ് നേടിയ ഹാസ്യ താരവും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. എംഎല്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ കുടുക്കാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ഹാസ്യ താരത്തെ കുടുക്കാനും ശ്രമിച്ചിരുന്നതായി സമ്മതിച്ചത്.

പട്ടികിയില്‍ വിദേശത്തും കേരളത്തിലും ഷോറൂമുള്ള പ്രമുഖ സ്വര്‍ണ വ്യാപാരി, ദേശീയ അംഗീകാരം കരസ്ഥമാക്കിയ ഹാസ്യ നടന്‍, ഹാസ്യവില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗായകന്‍ കൂടിയായ മറ്റൊരു നടന്‍, എറണാകുളത്തെ പ്രമുഖ ബില്‍ഡര്‍ എന്നിവരെ കുടുക്കാനാണ് സംഘം പദ്ധതി തയ്യാറാക്കിയത്.

ഇവരില്‍ നിന്ന് പത്ത് കോടി രൂപ തട്ടി എടുക്കാനാണ് സംഘം പദ്ധതി തയ്യാറാക്കിയത്. സംഭവം വിവാദമായിരിക്കെയാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്. ബ്ലാക്ക്‌മെയ്ല്‍ തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന ആത്മഹത്യ ചെയ്ത കേസില്‍ ഇരുവരും ഇപ്പോള്‍ കസ്റ്റഡിയിലാണ്

Scroll To Top