Sunday December 04, 2016
Latest Updates

ബ്ലേഡ് കമ്പനിക്കാര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുന്നു 

ബ്ലേഡ് കമ്പനിക്കാര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്‌ളേഡ് പലിശക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തുന്നു. ബ്‌ളേഡുകാരുടെ ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം മുക്കോലയില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് റെയ്ഡ് വീണ്ടും ശക്തമാക്കിയത്. 

ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. ബ്‌ളേഡ് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ബ്‌ളേഡുകാര്‍ക്ക് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാവും.

Scroll To Top