Friday December 09, 2016
Latest Updates

ബ്ലാഞ്ചസ്‌ടൌണില്‍ ഐടി മേഖലയില്‍ ഈ വര്‍ഷം 80 തൊഴില്‍ അവസരങ്ങള്‍

ബ്ലാഞ്ചസ്‌ടൌണില്‍ ഐടി മേഖലയില്‍ ഈ വര്‍ഷം 80 തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍: ബ്ലാഞ്ചസ്‌ടൌണില്‍ ഐടി മേഖലയില്‍ ഈ വര്‍ഷം 60 മുതല്‍ 80 തൊഴില്‍ അവസരങ്ങള്‍ വരെ  സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈഡ്‌വെയര്‍ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഈ വര്‍ഷം 60 മുതല്‍ 80 പേരെ വരെ റിക്രൂട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഗൈഡ്‌വെയറിന്റെ ബ്ലാഞ്ചസ്‌ടൌണിലെ ഓഫീസില്‍ 150 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന അമേരിക്കന്‍ ഐടി കമ്പനിയാണ് ഗൈഡ്‌വെയര്‍. അയര്‍ലണ്ടിലെ ഓഫീസിലെ ജീവനക്കാരുടെ ഉല്‍പ്പാദന ക്ഷമതയിലും കഴിവിലും കമ്പനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഗൈഡ്‌വെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്കസ് ര്യു പറഞ്ഞു. ഇതാണ് അയര്‍ലണ്ടില്‍ നിന്ന് കൂടുതല്‍ നിയമനം നടത്താന്‍ കമ്പനിക്ക് പ്രേരണയായത്.

Scroll To Top