Saturday December 03, 2016
Latest Updates

ബ്ലാക്ക് റോക്കില്‍ ഭീതി പരത്തി ഗാര്‍ഡയുടെ റെയ്ഡ്

ബ്ലാക്ക് റോക്കില്‍ ഭീതി പരത്തി ഗാര്‍ഡയുടെ റെയ്ഡ്

ഡബ്ലിന്‍: ബ്ലാക്ക് റോക്കില്‍ ഗാര്‍ഡ റെയ്ഡ് നടത്തി. ബ്ലാക്ക് റോക്കിലെ ട്രാവലര്‍ സൈറ്റിലായിരുന്നു റെയ്ഡ്. ഡബ്ലിനില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു റെയ്ഡ്. ട്രാവലര്‍ സൈറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും ഗാര്‍ഡ പരിശോധിച്ചു. ഇതേ സമയം ഗാര്‍ഡയുടെ ഹെലികോപ്റ്റര്‍ ആകാശ നിരീക്ഷണവും ചെയ്തു. ബ്ലാക്ക് റോക്കില്‍ നിന്ന് രണ്ടു പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഒരു 36 കാരനും ഒരു 43 കാരനുമാണ് അറസ്റ്റിലായത്.ടെമ്പിള്‍ ഹില്‍ ഏരിയായിലാണ് ബ്ലാക്ക് റോക്കിലെ ട്രാവലര്‍ സൈറ്റ് 

ഇവരെ ഇന്ന് രാവിലെ ഡണ്‍ലേരി കോടതിയില്‍ ഹാജരാക്കും.പൂട്ട് പൊളിക്കുന്നതിനും ഭിത്തി തുരക്കുന്നതിനുമുള്ള ഉപകരണങ്ങളും സ്‌മോക്ക് അലാമും, മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു. കഞ്ചാവും പിടിച്ചെടുത്തു. ക്രിസ്തുമസിനോട് അനുബന്ധിച്ച് വര്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഗാര്‍ഡ തുടങ്ങിയ ഓപ്പറേഷന്‍ ഏസറിന്റെ ഭാഗമായിരുന്നു റെയ്ഡ്. ആയുധധാരികളായ ഇരുപതോളം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.

തലസ്ഥാന നഗരിയില്‍ മോഷണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ ജോണ്‍ ട്വോമ്മി നിര്‍ദ്ദേശം നല്‍കി. 

Scroll To Top