Saturday December 03, 2016
Latest Updates

ബ്ലാക്ക്‌റോക്കില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചു

ബ്ലാക്ക്‌റോക്കില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചു

ഡബ്ലിന്‍: സൌത്ത് ഡബ്ലിനിലെ ഒരു വീട്ടില്‍ നിന്ന് ഗാര്‍ഡ മയക്കുമരുന്ന്
പിടിച്ചു. ലിസെര്‍ജിക് ആസിഡ് ഡൈതാല്‍മീഡ് അഥവാ എല്‍എസ്ഡി വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

മയക്കു മരുന്നിന്റെ അംശം അടങ്ങിയ ഏതോ മരുന്ന് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് യുസിഡിയിലെ കുറച്ച് വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുസിഡി വിദ്യാര്‍ത്ഥികള്‍ കഴിച്ചതും ഇതേമരുന്ന് തന്നെയാകാം എന്നാണ് ഇപ്പോള്‍ അധികൃതര്‍ സംശയിക്കുന്നത്.

അമേരിക്കയിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ക്യാപ്റ്റന്‍ അമേരിക്കയുടെ ചിത്രം
പതിച്ച കവറുകളില്‍ നിന്നാണു ഈ മരുന്നുകള്‍ കണ്ടെടുത്തത്. ബ്ലാക്ക്‌റോക്കിലെ
ഒരു വീട്ടില്‍ നടന്ന റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്
യുസിഡിയിലെ വിദ്യാര്‍ത്ഥികള്‍ അജ്ഞാത മരുന്ന് കഴിച്ച് ആശുപത്രിയിലായത്. ആ
സംഭവവും ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച മരുന്നുകളുമായി എന്തെങ്കിലും
ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് അധികൃതര്‍.

മയക്കുമരുന്നുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ യുസിഡിയിലെയും ട്രിനിറ്റി
കോളജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സമാനമായ
മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശങ്ങള്‍ അനുഭവപ്പെടുന്നവര്‍
വൈദ്യസഹായം തേടുകയും ഗാര്‍ഡ അധികൃതരെ വിവരം അറിയിക്കുകയും ചെയ്യണമെന്ന്
ഗാര്‍ഡയും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളും അറിയിച്ചു.

Scroll To Top