Sunday December 04, 2016
Latest Updates

ബ്ലാക്ക്‌റോക്കില്‍ തിങ്കളാഴ്ച്ച വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം 

ബ്ലാക്ക്‌റോക്കില്‍ തിങ്കളാഴ്ച്ച വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം 

ബ്ലാക്ക്‌റോക്ക് :ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ,ഡണ്‍ലേരി കൌണ്ടി കൌണ്‍സില്‍ എന്നിവിടങ്ങളില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് വേണ്ടി തിങ്കളാഴ്ച്ച (ബാങ്ക് ഹോളി ഡേ മണ്ടേ മെയ് 5 )) ഓട്ട്‌ലാന്‍ഡ്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലാക്ക്‌റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ (മൌണ്ട് മെറിയോണ്‍ റോഡ് )പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

രാവിലെ 9 മുതല്‍ 11 വരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇവിടെ സൗകര്യം ഉണ്ടായിരിക്കും.തിരിച്ചറിയല്‍ രേഖ സാക്ഷ്യപ്പെടുത്താന്‍ ഗാര്‍ഡയുടെ സൗകര്യം ഇവിടെ ലഭ്യമാക്കും.

പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ടോ ,ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയോ കൊണ്ട് വരേണ്ടതാണ്.

മെയ് 23 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പേര് ചേര്‍ക്കാനുള്ള അവസാനദിവസം മെയ് 6 നാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

മനോജ് തോമസ് (0872989892) 

ജിബി ജേക്കബ് (0868 054500)

Scroll To Top