Saturday December 10, 2016
Latest Updates

ബ്രേ ഹെഡ്ഡില്‍ ഒറ്റപ്പെട്ടുപോയ യുവതിയെ ഗാര്‍ഡ രക്ഷിച്ചു

ബ്രേ ഹെഡ്ഡില്‍ ഒറ്റപ്പെട്ടുപോയ യുവതിയെ ഗാര്‍ഡ രക്ഷിച്ചു

ഡബ്ലിന്‍: ബ്രേ ഹെഡ്ഡില്‍ ഒറ്റപ്പെട്ടുപോയ യുവതിയെ ഗാര്‍ഡ രക്ഷിച്ചു. ഇന്നലെയാണ് സംഭവം. ബ്രേ ഹെഡ്ഡില്‍ ഒറ്റപ്പെട്ടുപോയ യുവതി ഗാര്‍ഡ കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ബ്രേ ഹെഡ്ഡില്‍ വെളിച്ചം മങ്ങിയതോടെ യുവതിക്ക് തിരിച്ചിറങ്ങാനാകാതെ ഒറ്റപ്പെട്ടുപോകുകയായിരുന്നു. യുവതിയുടെ ഫോണ്‍ കോള്‍ ലഭിച്ചത് പ്രകാരം ഗാര്‍ഡ കണ്‍ട്രോള്‍ സെന്റര്‍ ബ്രേ ഹെഡ് ഗാര്‍ഡ സ്റ്റേഷനിലും ഇമാല്‍ മൌണ്ടന്‍ റെസ്‌ക്യൂ ടീമിലും വിവരം അറിയിക്കുകയായിരുന്നു. 

ഗാര്‍ഡയുടെ എയര്‍ സപ്പോര്‍ട്ട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യുവതിയെ രക്ഷിച്ചത്. യുവതി നില്‍ക്കുന്ന സ്ഥലം തിരിച്ചറിയുന്നതിന് യുവതിയുടെ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഓണ്‍ ചെയ്തു വയ്ക്കാന്‍ ഗാര്‍ഡ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ സമീപത്ത് എത്തിയ എയര്‍ സപ്പോര്‍ട്ട് ടീമും മൌണ്ടന്‍ റെസ്‌ക്യൂ ടീമും ചേര്‍ന്ന് യുവതിയെ രക്ഷിച്ചു.

Scroll To Top