Sunday December 04, 2016
Latest Updates

ബ്രേ മലയാളികള്‍ ഓണം ആഘോഷിച്ചു

ബ്രേ മലയാളികള്‍ ഓണം ആഘോഷിച്ചു

ബ്രേ: ബ്രേയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ വോള്‍ഫ്ടൗണ്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഓണാഘോഷം വര്‍ണ്ണാഭമായി.

bry sjitbrythiruആഘോഷപരിപാടികളുടെ ഭാഗമായി ഓണസ്മരണകളുണര്‍ത്തുന്ന സ്‌കിറ്റ്, തിരുവാതിര, ഭരതനാട്യം, വടംവലി,ആപ്പിള്‍ ഡാന്‍സ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍, ഓണാവസരങ്ങളില്‍ നാട്ടിന്‍ പുറത്ത് നടന്ന് വരുന്ന മത്സരങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന അപ്പംകടി, വാലുപറിക്കല്‍, കസേരകളി, മിഠായി പെറുക്കല്‍ തുടങ്ങിയ മത്സരങ്ങളും പുരുഷന്മാരുടെ കൈകൊട്ടിക്കളിയും നടത്തപ്പെട്ടു.

വിഭവസമൃദ്ധമായ ഓണസദ്യ വേറിട്ടൊരനുഭവമായി.

ആഘോഷപരിപാടികളില്‍ നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെബി പാലാട്ടി, കിസാന്‍ , ഷൈജോ, ജോര്‍ജ്ജ്, എല്‍സി, ബിജു, ടോണി, അബി, റിസണ്‍ ചുങ്കത്ത്, ജോസി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Scroll To Top