Wednesday December 07, 2016
Latest Updates

ബ്രേ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് 

ബ്രേ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് 

ബ്രേ :ഐശ്വര്യവും,സന്തോഷവും, സമൃദ്ധിയും, സാഹോദര്യവും വിളിചോതികൊണ്ട് വീണ്ടും ഒരോണക്കാലം കൂടി വന്നണയുമ്പോള്‍, ബ്രേയിലും, സമീപ പ്രദേശങ്ങളിലുള്ള മലയാളികളും പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.  

കേവലം ഓരോണാഘോഷം എന്നതിനപ്പുറം, വിളവെടുപ്പുത്സവത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പുതു തലമുറയ്ക്ക് മനസിലാക്കികൊടുക്കുക എന്ന ലക്ഷ്യം കൂടി ഈ ആഘോഷത്തിന് പിന്നിലുണ്ട്.

ഓണാഘോഷം സെപ്റ്റംബര്‍ 21 ന് ഞായറാഴ്ച്ച ബ്രേയിലെ വീവേയ് റോഡിലുള്ള വോള്‍ഫ് ടോണ്‍ യുത്ത് ക്ലബ്ബില്‍ വച്ച് നടത്തപെടുന്നു, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ വൈകിട്ട് 6 മണിവരെ നീളും. വിഭവ സമൃദ്ധമായ ഓണസദ്യയും, ഗൃഹാതുരത്ത്വം ഉണര്‍ത്തുന്ന തനി നാടന്‍ കലാകായിക മത്സരങ്ങളും, വടംവലി വഞ്ചിപ്പാട്ട്, ഗാനമേള, ചാക്കിലോട്ടം, കുടംതല്ലല്‍ തുടങ്ങിയവയും ഓണാഘോഷത്തിന് കൂടുതല്‍ ചാരുതയേകും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണാഘോഷ കമ്മറ്റിയുമായി ബന്ധപെടുക.

കിസ്സാന്‍ തോമസ് : 0876288906
സാജു വര്‍ഗ്ഗീസ് : 0879749751
സെബി പാലാട്ടി : 0874183399

Scroll To Top