Monday December 05, 2016
Latest Updates

ബ്രേയില്‍ ഇന്ന് ഓണാഘോഷം 

ബ്രേയില്‍ ഇന്ന് ഓണാഘോഷം 

ബ്രേ:ബ്രേ മലയാളികളുടെ ഓണാഘോഷം ഇന്ന്(ഞായറാഴ്ച്ച) ബ്രേയിലെ വീവേയ് റോഡിലുള്ള വോള്‍ഫ്‌ടോണ്‍ യൂത്ത് ക്ലബ്ബില്‍ വച്ച്‌ നടത്തപ്പെടുന്നു. ബ്രേ, ഷാങ്കില്‍, ഗ്രേസ്റ്റോണ്‍, കില്‍കൂള്‍, ന്യൂടൌണ്‍, വിക്ലോ, രാത്ഡ്രം, രാത്‌ന്യൂ, ആര്‍ക്ലോ, ലോക്ലിന്‍സ്‌ടൌണ്‍, കാരിക്‌മൈന്‍സ്, ചെറിവുഡ് തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികള്‍ മലയാള നാടിന്റെ ദേശീയോത്സവം ആഘോഷിക്കാന്‍ ഒത്തു ചേരും 

വിഭവ സമൃദ്ധമായ ഓണസദ്യയും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന തനി നാടന്‍ കലാകായിക മത്സരങ്ങളും, വടംവലി വഞ്ചിപ്പാട്ട്, ഗാനമേള, ചാക്കിലോട്ടം, കുടംതല്ലല്‍ തുടങ്ങിയവയും ഓണാഘോഷത്തിന് കൂടുതല്‍ ചാരുതയേകും.രാവിലെ 10 ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ വൈകിട്ട് 6 മണി വരെ നീളും 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണാഘോഷ കമ്മറ്റിയുമായി ബന്ധപ്പെടുക.
കിസ്സാന്‍ തോമസ് : 0876288906
സാജു വര്‍ഗ്ഗീസ്: 0879749751
സെബി പാലാട്ടി: 0874183399.

Scroll To Top