Wednesday December 07, 2016
Latest Updates

ബ്രേയിലെ ഓണാഘോഷം ശനിയാഴ്ച്ച

ബ്രേയിലെ ഓണാഘോഷം ശനിയാഴ്ച്ച

ബ്രേ :ഷാങ്കില്‍, ഗ്രേസ്‌റ്റോണ്‍, വിക്ലോ, രാത്ഡ്രം, രാത്‌ന്യൂ, ആര്‍ക്ലോ, ലോക്ലിന്‍സ്ടൗണ്‍, കാരിക്‌മൈന്‍സ്, ചെറിവുഡ് തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികള്‍ ഓണത്തേയും ഓണത്തപ്പനേയും വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

സെപ്തംബര്‍ 21 ശനിയാഴ്ച രാവിലെ 10 മുതല്‍ ബ്രേ വീവേയ് റോഡിലുള്ള വോള്‍ഫ് ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ (ക്യൂന്‍ ഓഫ് പീസ് ദേവാലയത്തിന് എതിര്‍വശം) ഒത്ത് ചേര്‍ന്ന് ഓണം ആഘോഷിക്കുന്നു.

രാവിലെ 10 മണിക്ക് ഓണസ്മരണകളുണര്‍ത്തുന്ന സ്‌കിറ്റോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് തിരുവാതിരകളി, മാവേലിയെ വരവേല്‍ക്കല്‍, കുട്ടികളുടെ വൈവിധ്യമാര്‍ന്ന വിവിധ മത്സരങ്ങള്‍,കസേരകളി, കേരളസ്മരണകളുണര്‍ത്തുന്ന നാടന്‍ കായിക മത്സരങ്ങളായ അപ്പംകടി, വാല് പറിക്കല്‍, ഉച്ചയ്ക്ക് 12:30 ന് വിഭവസമൃദ്ധമായ ഓണസദ്യ, തുടര്‍ന്ന് കുടം തല്ല്, ഇഷ്ടിക നടത്തം, ചാക്കിലോട്ടം, വാല്‍ക്കണ്ണാടി, ഭരതനാട്യം, ഫാമിലി സോംഗ്, ആപ്പിള്‍ ഡാന്‍സ്, നൃത്തനൃത്യങ്ങള്‍ തുടര്‍ന്ന് വടംവലി, ഗാനമേള എന്നിവ നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സെബി 0874183399
എല്‍സി 0879196873
ബീന 0877407170
ജോസി 0899596661
ജോര്‍ജ്ജ് 0872136913

Scroll To Top