Wednesday December 07, 2016
Latest Updates

ബ്രേയിലെ എയര്‍ ഷോ ഗംഭീരം,88000 പേര്‍ പങ്കെടുത്തെന്ന് സര്‍ക്കാര്‍ അവകാശവാദം 

ബ്രേയിലെ എയര്‍ ഷോ ഗംഭീരം,88000 പേര്‍ പങ്കെടുത്തെന്ന് സര്‍ക്കാര്‍ അവകാശവാദം 

ബ്രേ:കൌണ്ടി വിക്ലോയിയിലെ ബ്രേയില്‍ നടന്ന എയര്‍ ഷോയ്ക്ക് റെക്കോഡ് ജനപങ്കാളിത്തം. മുന്‍കാല റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് 88,000 പേരാണ് ഷോയില്‍ പങ്കെടുത്തത് എന്നാണ് അധികൃതരുടെ അവകാശവാദം.

കഴിഞ്ഞ വര്‍ഷം 85,000 പേര്‍ ഷോ കാണാന്‍ എത്തിയിരുന്നു. ഷോ സൗജന്യമായിരുന്നു. യൂറോപ്പില്‍ എല്ലായിടത്തു നിന്നുമുള്ള പൈലറ്റുമാര്‍ ഷോയില്‍ പങ്കെടുത്ത് സാഹസിക പ്രകടനങ്ങള്‍ കാഴ്ചവച്ചു.

പരിപാടിക്ക് മുന്നോടിയായി ഉക്രൈനില്‍ നടന്ന വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സംഘാടകരുടെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അത്യാധുനിക വിമാനങ്ങളും പഴയകാല വിമാനങ്ങളും ഷോയില്‍ പങ്കെടുത്തു. ഐറിഷ് പ്രതിരോധ വിമാനങ്ങളും എയര്‍ ഫോഴ്‌സ് വിമാനങ്ങളും ഷോയില്‍ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചു.

അയര്‍ലണ്ടിന്റെ വിവിധ കൌണ്ടികളില്‍ നിന്നുള്ള ധാരാളം മലയാളികളും ബ്രേയില്‍ എത്തിയിരുന്നു.അയര്‍ലണ്ടിലെ ഏറ്റവും വലിയ എയര്‍ ഷോ എന്ന് കൊട്ടിഘോഷിക്കുന്ന എയര്‍ ഷോ പക്ഷേ കേരളത്തില്‍ നടക്കുന്ന ജില്ലാ തല എയര്‍ ഷോകളുടെ നിലവാരം പോലും പുലര്‍ത്തിയില്ലെന്ന അഭിപ്രായത്തോടെയാണ് മിക്കവരും തിരിച്ചുപോയത്!.

Scroll To Top