Sunday December 11, 2016
Latest Updates

ബ്രെറ്റ് ലീയെ ഇറക്കി ഒരു കൈ നോക്കാന്‍ അയര്‍ലണ്ടും 

ബ്രെറ്റ് ലീയെ ഇറക്കി ഒരു കൈ നോക്കാന്‍ അയര്‍ലണ്ടും 

ഡബ്ലിന്‍: ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അയര്‍ലണ്ടും ഒരുകൈ നോക്കാന്‍ ഒരുങ്ങുന്നു. ബൗളിംഗില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ അയര്‍ലണ്ട് കൂട്ടു പിടിച്ചിരിക്കുന്നത് മിന്നും വേഗത്തിലുള്ള പന്തുകള്‍കൊണ്ട് ബാറ്റ്‌സ്മാന്‍ മാരെ വിറപ്പിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീയെയാണ്. ബൗളിംഗ് കോച്ച് എന്ന പുത്തന്‍ കുപ്പായത്തിലാണ് ലീ അയര്‍ലണ്ട് നിരയില്‍ എത്തുക. ഓസീസ് പിച്ചിലെ തന്ത്രങ്ങള്‍ ലീയിലൂടെ മനസിലാക്കുവാന്‍ കഴിയുമെന്നാണ് അയര്‍ലണ്ട് ടീമിന്റെ ആത്മവിശ്വാസം.

ഹ്രസ്വകാല കരാറടിസ്ഥാനത്തിലാണ് ലീ അയര്‍ലണ്ട് ടീമിന്റെ ബൗളിംഗ് പരിശീലകനാകുന്നത്. ലോകകപ്പിന് മുമ്പ് സ്‌കോട്ട്‌ലണ്ടും, ബംഗ്ലാദേശുമായി അയര്‍ലണ്ടിന് സന്നാഹമത്സരമുണ്ട്. ലോകകപ്പില്‍ വെസ്‌ററിന്‍ഡീസിനെതിരെയാണ് അയര്‍ലണ്ടിന്റെ ആദ്യ മത്സരം.(കടപ്പാട് )

Scroll To Top