Thursday December 08, 2016
Latest Updates

ബ്രെക്‌സിറ്റ്: ജനഹിത സര്‍വേകളില്‍ സമാസമം പിന്തുണ,ഏതു ഭാഗം ജയിച്ചാലും നേരിയ വ്യത്യാസത്തിനാവും എന്ന് നിരീക്ഷകര്‍

ബ്രെക്‌സിറ്റ്: ജനഹിത സര്‍വേകളില്‍ സമാസമം പിന്തുണ,ഏതു ഭാഗം ജയിച്ചാലും നേരിയ വ്യത്യാസത്തിനാവും എന്ന് നിരീക്ഷകര്‍

ലണ്ടന്‍ :ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്ത് കൂടുതലെന്ന് ഏറ്റവും പുതിയ സര്‍വേ. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വരണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ എന്ന് തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേകള്‍ക്കു പുറമെയാണ് പുതിയ സര്‍വേ ജനങ്ങളെ കുഴക്കുന്ന ഫലം പുറത്തുവിട്ടത്.

യൂഗോവ്‌ടൈംസ് ന്യൂസ്‌പേപ്പര്‍, ഡെയ്‌ലി ടെലിഗ്രാഫ്ഒആര്‍ബി ടെലിഫോണ്‍ പോള്‍ എന്നിവ നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഒരു പോയിന്റിന് മാത്രം ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ മുന്നില്‍ നില്‍ക്കുന്നത്. യൂഗോവ്‌ടൈംസ് ന്യൂസ്‌പേപ്പര്‍ സര്‍വേയില്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ 43%, പിന്തുണയ്ക്കുന്നവര്‍ 42% എന്നിങ്ങനെയാണ് ഫലം. ജൂണ്‍ 5,6 തീയതികളില്‍ 2,001 പേരെ പങ്കെടുപ്പിച്ചാണ് ഈ സര്‍വേ നടത്തിയത്.

ഒആര്‍ബിഡെയ്‌ലി ടെലിഗ്രാഫ് സര്‍വേയിലും ബ്രിട്ടന്‍ ഇയുവില്‍ തുടരണം എന്നാഗ്രഹിക്കുന്നവരാണ് (ഒരു പോയിന്റ് മാത്രം മുന്നില്‍) കൂടുതല്‍.

ബ്രെക്‌സിറ്റിന്റെ ഭാവി തീരുമാനിക്കുന്ന ജനഹിത പരിശോധന ജൂണ്‍ 23നാണ് നടക്കുക.ശക്തമായ പോരാട്ടമാണ് ഇരു പക്ഷത്തിനും വേണ്ടി നടക്കുന്നത്.ഏതു ഭാഗം ജയിച്ചാലും നേരിയ വ്യത്യാസത്തിനാവും വിജയം എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Scroll To Top