Saturday December 03, 2016
Latest Updates

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ തലയറുത്ത് കൊന്നു; അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കുള്ള മുന്നറിയിപ്പെന്ന് ഐസിസ്

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ തലയറുത്ത് കൊന്നു; അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കുള്ള മുന്നറിയിപ്പെന്ന് ഐസിസ്

ബാഗ്ദാദ്: അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഐസിസ് തീവ്രവാദികള്‍ ഇറാഖിലെ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ തലയറുത്ത് കൊന്നു. ഇറാഖിലെ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സിനെയാണ് ശനിയാഴ്ച വധിച്ചത്. ഐസിസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐസിസ് തീവ്രവാദികളുടെ വീഡിയോ സന്ദേശങ്ങള്‍ പുറത്ത് വിടുന്ന എസ്‌ഐടിഇയാണ് ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്റെ കൊലപാതാതക വീഡിയോ പുറത്ത് വിട്ടത്. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു മിനിറ്റ് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐസിസ് പുറത്ത് വിട്ടത്.

അമേരിക്കയുടെ എല്ലാ സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിപ്പ് എന്നാണ് ഐസിസ്, ബ്രിട്ടീഷ് പൌരന്റെ കൊലപാതകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐസിസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയ്ക്ക് ഒപ്പം ചേരാന്‍ തീരുമാനിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ തീരുമാനത്തെ തീവ്രവാദികള്‍ വിമര്‍ശിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അമേരിക്കയുമായി സഖ്യം ചേര്‍ന്നതിലൂടെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയങ്ങള്‍ തന്നെയാണ് കാമറൂണ്‍ സ്വീകരിക്കുന്നതെന്നും ഐസിസ് വിമര്‍ശിച്ചു. അമേരിക്കയുമായി സഖ്യം തുടരുന്നത് കൂടുതല്‍ ബ്രിട്ടീഷ് പൌരന്മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഐസിസ് പുറത്ത് വിട്ട വീഡിയോയില്‍ ഭീഷണി മുഴക്കി.

ഇപ്പോള്‍ തദങ്കലിലുള്ള രണ്ടാമത്തെ ബ്രിട്ടീഷ് പൌരനേയും ഉടന്‍ വധിക്കുമെന്നും ഐസിസ് ഭീഷണി മുഴക്കി. 2013 മാര്‍ച്ചില്‍ സിറിയയില്‍ നിന്ന് പിടിച്ച് കൊണ്ട് പോയ സന്നദ്ധ പ്രവര്‍ത്തകനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഡേവിഡ് ഹെയ്ന്‍സ്. അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ ഏജന്‍സി ഫോര്‍ ടെക്‌നിക്കല്‍ കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്‍്‌റ് എന്ന സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു ഡേവിഡ് ഹെയ്ന്‍സ്. അമേരിക്കന്‍ പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോലെയും സ്റ്റീവന്‍ സോട്ട്‌ലോഫിനെയും വധിച്ച ബ്രിട്ടീഷ് ജിഹാദി തന്നെയാണ് ഡേവിഡ് ഹെയ്‌ന്‌സിനെയും വധിച്ചതെന്നാണ് സൂചന.

Scroll To Top