Sunday December 11, 2016
Latest Updates

ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കും

ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കും

ന്യൂഡല്‍ഹി: സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിക്കുന്നു. പാര്‍ലമെന്റ് സ്‌ക്വയറില്‍ എബ്രഹാം ലിങ്കന്റെയും നെല്‍സണ്‍ മണ്ടേലയുടെയും പ്രതിമയ്‌ക്കൊപ്പമാണ് നമ്മുടെ രാഷ്ട്രപിതാവിന്റെയും പ്രതിമ സ്ഥാപിക്കുക.

ഇന്ത്യ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണും വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇകാര്യം. ഡല്‍ഹിയിലെ ഗാന്ധി സ്മൃതി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രഖ്യാപനം. മഹാനായ വ്യക്തിക്കുള്ള ശ്രദ്ധാഞ്ജലി ആയാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് വില്യം ഹേഗ് പറഞ്ഞു. പ്രശസ്ത ശില്‍പ്പിയായ ഫിലിപ്പ് ജാക്‌സണ്‍ പ്രതിമ നിര്‍മ്മിക്കും.

പ്രതിമ നിര്‍മ്മാണത്തിനായി ബിലിമോറിയ, സാന്റി നയിന്‍ തുടങ്ങിയ ലണ്ടനിലെ പ്രമുഖരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതി രൂപീകരിക്കും. കള്‍ച്ചറല്‍ സെക്രട്ടറി സാജിദ് ജാവിദ് ആയിരിക്കും സമിതിയുടെ അദ്ധ്യക്ഷന്‍. അടുത്ത വര്‍ഷത്തോടെ പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാകും.

Scroll To Top