Monday December 05, 2016
Latest Updates

ബ്രിട്ടീഷ് ജിഹാദികള്‍ രാജ്യത്തിനു ഭീഷണിയാകുന്നു; കാമറൂണ്‍ അവധിയാഘോഷം വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരികെ എത്തി

ബ്രിട്ടീഷ് ജിഹാദികള്‍ രാജ്യത്തിനു ഭീഷണിയാകുന്നു; കാമറൂണ്‍ അവധിയാഘോഷം വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരികെ എത്തി

ലണ്ടന്‍: ഇറാഖിലെ ബ്രിട്ടീഷ് ജിഹാദികള്‍ ബ്രിട്ടന് സുരക്ഷ ഭീഷണി ഉയര്‍ത്തുന്നു. ബ്രിട്ടനില്‍ നിന്ന് 500 ഓളം മുസ്ലീം ചെറുപ്പക്കാരാണ് ഇറാഖില്‍ ജിഹാദികളായി പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് പോയ ജിഹാദികളില്‍ ഒരാളാണ് അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തലയറുത്ത് കൊന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ സംസാരം ബ്രിട്ടീഷ് ആക്‌സന്റിലുള്ള ഇംഗ്ലീഷായിരുന്നു. കൃത്യമായി പറഞ്ഞാല ലണ്ടനിലുള്ളവര്‍ സംസാരിക്കുന്ന ശൈലിയിലാണ് മുഖം മറച്ച ഈ ബ്രിട്ടീഷ് ജിഹാദി സംസാരിച്ചത്. ഇതേതുടര്‍ന്നാണ് തീവ്രവാദ ഭീഷണി നേരിടാന്‍ ബ്രിട്ടനില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 

അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കൊന്നത് ബ്രിട്ടീഷ് ജിഹാദിയാണെന്ന് വ്യക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ അവധിയാഘോഷം വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരികെ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയുടെ കൊലപാതക വീഡിയോയില്‍ കാണുന്ന ബ്രിട്ടീഷ് ജിഹാദിയെ തിരിച്ചറിഞിട്ടില്ലെന്നു കാമറൂണ്‍ പറഞ്ഞു. ഗാര്‍ഡിയന് നല്കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും തീവ്രവാദം ചെറുക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കാമറൂണ്‍ പറഞ്ഞു. 

ഇറാഖിലെ ആക്രമണങ്ങളില്‍ ബ്രിട്ടീഷ് ജിഹാദികളുടെ പങ്കാളിത്തം കൂടിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് പുറമേ യുവതികളും ബ്രിട്ടനില്‍ നിന്ന് തീവ്രവാദത്തില്‍ ആകൃഷ്ടരായി ഇറാഖിലേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാഞ്ച സ്റ്റ റി ല്‍ നിന്നുള്ള സല്‍മ, സഹ്ര എന്നീ ഇരട്ട സഹോദരിമാര്‍ കഴിഞ്ഞ ജൂണില്‍ സിറിയയിലേക്ക് പോയിരുന്നു. ഇത്തരത്തില്‍ നിരവധി യുവതീ യുവാക്കളാണ് ബ്രിട്ടനില്‍ നിന്ന് തീവ്രവാദത്തില്‍ ആകൃഷ്ടരായി ഇറാഖിലേക്കും സിറിയയിലേക്കും പോകുന്നത്. ബ്രിട്ടനില്‍ ഇസ്ലാമിന്റെ കൊടി ഉയര്‍ത്തുമെന്നാണ് ബ്രിട്ടീഷ് ജിഹാദികളുടെ ഭീഷണി.

Scroll To Top