Saturday December 10, 2016
Latest Updates

ബ്രിട്ടീഷ് ഗവണ്‍മെന്റ് അയര്‍ലണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍

ബ്രിട്ടീഷ് ഗവണ്‍മെന്റ് അയര്‍ലണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍

ഡബ്ലിന്‍: ബ്രിട്ടീഷ് ഗവണ്‍മെന്റ് അയര്‍ലണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അയര്‍ലണ്ടില്‍ കടലിലടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കേബിളുകളില്‍ നിന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് രഹസ്യം ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. എഡ്വേര്‍ഡ് സ്‌നോഡനാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ബ്രിട്ടന്റെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് ക്വോട്ടേഴ്‌സാണ് അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് കേബിളില്‍ നിന്ന് രഹസ്യം ചോര്‍ത്തിയത്.

വെക്‌സ്‌ഫോര്‍ഡ് തീരത്ത് നിന്ന് സൌത്ത് വെയ്ല്‍സ് വരെയുള്ള കേബിളുകളില്‍ നിന്ന് ബ്രിട്ടണ്‍ രഹസ്യം ചോര്‍ത്തി. ഇര്‍കോം, വോഡഫോണ്‍ തുടങ്ങിയ സര്‍വീസുകളുടെ ഇന്റര്‍നെറ്റ് കേബിളുകളില്‍ നിന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത്. അയര്‍ലണ്ടില്‍ നിന്നും യുഎസിലേക്കും കാനഡയിലേക്കും കണക്റ്റ് ചെയ്യുന്ന ഹിബെര്‍നിയ കേബിളുകളും ബ്രിട്ടീഷ് ഇന്റലിജന്‍സ് ചോര്‍ത്തി. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട കമ്പനികളും ഇതിനായി ബ്രിട്ടീഷ് ഇന്റലിജന്‍സിനെ സഹായിച്ചു എന്നാരോപിക്കപ്പെടുന്ന കമ്പനികളും രഹസ്യ കോഡ് മുഖേനയാണ് പരാമര്‍ശിച്ചിരിക്കുന്നത്.

ഹോളിഹെഡ് മുതല്‍ വെയ്ല്‍സ് വരെയുള്ള ഇര്‍കോം കേബിള്‍ ബിടി എന്ന രഹസ്യ കോഡ് ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഈ കേബിള്‍ പത്ത് വര്‍ഷമായി ഉപയോഗത്തില്‍ ഇല്ലാത്തതാണെന്ന് ഇര്‍കോം പറയുന്നു. 

ഡബ്ലിനിലെ സാന്റിമൌണ്ട് മുതല്‍ യുകെയില്‍ ലിവര്‍പൂളിന്റെ വടക്ക് വരെ പോകുന്ന മറ്റൊരു കേബിള്‍ ഇഎസ്എടി2 എന്ന കോഡ് നാമത്തിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. വെക്‌സ്‌ഫോര്‍ഡില്‍ നിന്ന് കോണ്‍വാള്‍ വരെയുള്ള മറ്റൊരു കേബിളും ചോര്‍ത്തപ്പെട്ടതയി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പ്രമുഖ ജര്‍മന്‍ ദിനപത്രമാണ് എഡ്വേര്‍ഡ് സ്‌നോഡന്റെ ഈ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്.

Scroll To Top