Sunday December 04, 2016
Latest Updates

ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ വച്ച് അംജദ് അലി ഖാന്റെ സരോദ് മോഷണം പോയി

ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ വച്ച് അംജദ് അലി ഖാന്റെ സരോദ് മോഷണം പോയി

ന്യൂഡല്‍ഹി: ലോകപ്രശസ്ത സംഗീതജ്ഞന്‍ അംജദ് അലി ഖാന്റെ അമൂല്യമായ സരോദ് മോഷണം പോയി. വിമാനത്തില്‍ വച്ചാണ് സരോദ് മോഷണം പോയത്. ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍നിന്നാണ് സരോദ് നഷ്ടപ്പെട്ടത്. സരോദ് കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അതിനു പകരമായി എത്ര വലിയ തുക നഷ്ടപരിഹാരം നല്‍കിയാലും പരിഹാരമാകില്ലെന്നും അംജദ് അലി ഖാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

45 വര്‍ഷമായി അംജദ് അലിഖാന്റെ സന്തതസഹചാരിയായ സരോദാണ് നഷ്ടപ്പെട്ടത്. ‘ഗംഗ’ എന്നാണ് ഇതിന് അദ്ദേഹം നല്കിയിരുന്ന പേര്. ജൂണ്‍ 21ന് ലണ്ടനില്‍ ടാഗോറിന് ആദരാഞ്ജലികളര്‍പ്പിക്കുന്ന പരിപാടിക്കു ശേഷം വിമാനത്തില്‍ കയറുമ്പോള്‍ സരോദ് വിമാനജീവനക്കാരെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് സരോദ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

അതേസമയം ഹീത്രു വിമാനത്താവളത്തിലെ ഒരു ടെര്‍മിനലില്‍ ബാഗേജുകളുമായി ബന്ധപ്പെട്ട സംവിധാനം തകരാറിലായതാണു പ്രശ്‌നമെന്നും സരോദ് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നുമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതരുടെ വിശദീകരണം.

Scroll To Top