Tuesday December 06, 2016
Latest Updates

ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ എബോള പരിശോധന കര്‍ശനമാക്കുന്നു

ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ എബോള പരിശോധന കര്‍ശനമാക്കുന്നു

ഡബ്ലിന്‍: ബ്രിട്ടനിലെ എയര്‍പോര്‍ട്ടുകളില്‍ എബോള പരിശോധന കര്‍ശനമാക്കുന്നു. എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് യുകെ എയര്‍പോര്‍ട്ടുകളിലും യൂറോറ്റ്‌സാര്‍ ടെര്‍മിനലിലും വന്നിറങ്ങുന്ന യാത്രക്കാര്‍ക്കാണ് പരിശോധന കര്‍ശനമാക്കിയത്. എബോള രോഗം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഹീത്രു, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലും യൂറോസ്റ്റാര്‍ റെര്മിനലുകളിലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുകെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സമീപകാല യാത്ര ചരിത്രവും പരിശോധിക്കും. 

എബോള ബാധിത രാജ്യങ്ങളിലേക്ക് അവര്‍ സമീപകാലത്ത് യാത്ര ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് യാത്ര രേഖകള്‍ പരിശോധിക്കുന്നത്. യാത്രക്കാരില്‍ പിന്നീട് എബോള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയാല്‍ എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം എന്നതുള്‍പ്പെടെ രോഗികള്‍ക്ക് വിദഗ്‌ദോപദേശം നല്‍കുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് വ്യക്തമാക്കി. സ്‌പെയിനില്‍ എബോള കണ്ടെത്തിയതിനെ തുടര്‍ന്നാണ് എബോള പരിശോധന കര്‍ശനമാക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായി. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി ത്വരിതഗതിയിലാക്കിയതെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹോം അഫെയെഴ്‌സ് സെലക്റ്റ് കമ്മറ്റി മേധാവി കീത്ത് വാസ് പറഞ്ഞു. 

അതേസമയം സ്‌പെയിനില്‍ എബോള ബാധിച്ച നഴ്‌സ് തെരേസ റൊമേരോയുടെ നില ഗുരുതരമായി തുടരുന്നു. ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയ രണ്ട് പുരോഹിതരെ ചികില്‍സിച്ചതിനെ തുടര്‍ന്നാണ് തെരേസയ്ക്ക് എബോള ബാധിച്ചത്.

Scroll To Top