Thursday December 08, 2016
Latest Updates

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ അയര്‍ലണ്ടിന് നേട്ടം; ലണ്ടനിലെ വാള്‍ സ്ട്രീറ്റ് ബാങ്കുകള്‍ അയര്‍ലണ്ടിലേക്ക് 

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ അയര്‍ലണ്ടിന് നേട്ടം; ലണ്ടനിലെ വാള്‍ സ്ട്രീറ്റ് ബാങ്കുകള്‍ അയര്‍ലണ്ടിലേക്ക് 

ഡബ്ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ അത് അയര്‍ലണ്ടിന് നേട്ടമാകുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യം ഉണ്ടായാല്‍ നിലവില്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന വാള്‍ സ്ട്രീറ്റ് ബാങ്കുകള്‍ അയര്‍ലണ്ടിലേക്ക് ആസ്ഥാനം മാറ്റും. അത് ഐറിഷ് സമ്പദ്ഘടനയ്ക്ക് വലിയ നേട്ടമാകും. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായാല്‍ വാള്‍ സ്ട്രീറ്റ് ബാങ്കുകളുടെ ആസ്ഥാനം അയര്‍ലണ്ടിലേക്ക് മാറ്റാനുള്ള പ്രാഥമിക ആലോചനകള്‍ തുടങ്ങിയതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിറ്റി ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളാണ് ആസ്ഥാനം അയര്‍ലണ്ടിലേക്ക് മാറ്റാന്‍ സാധ്യതയുള്ളത്. ഈ ബാങ്കുകളുമായി അടുത്ത് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മൂന്ന് ബാങ്കുകളുടെയും പ്രതിനിധികള്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം ധനകാര്യ സ്ഥാപനങ്ങളും കരുതുന്നു. ഇതേ തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ അയര്‍ലണ്ടിലേക്ക് ആസ്ഥാനം മാറ്റാന്‍ ആലോചിക്കുന്നത്. 

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ബാങ്കുകളുടെ ഈ നീക്കം. 2015 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്താമെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാഗ്ദാനം. 

Scroll To Top