Sunday December 04, 2016
Latest Updates

ബ്രിട്ടന്റെ ആണവ നിലയം അയര്‍ലണ്ടിന് ഭീഷണിയാകുമെന്ന് മന്ത്രി അലന്‍ കെല്ലി

ബ്രിട്ടന്റെ ആണവ നിലയം അയര്‍ലണ്ടിന് ഭീഷണിയാകുമെന്ന് മന്ത്രി അലന്‍ കെല്ലി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ ബ്രിട്ടന്‍ സ്ഥാപിക്കാനിരിക്കുന്ന ആണവ നിലയം അയര്‍ലണ്ടിന് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്. ആണവ നിലയത്തില്‍ ഉണ്ടാകുന്ന ഏത് അപകടവും അയര്‍ലണ്ടിന് സാമ്പത്തികമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പറഞ്ഞു. പ്ലാന്റില്‍ ഉണ്ടാകുന്ന ഏത് അപകടവും ഭക്ഷ മേഖലയ്ക്കും തിരിച്ചടിയാകുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു പരിസ്ഥിതി മന്ത്രി. അയര്‍ലണ്ടില്‍ നിന്ന് വെറും 240 കിലോമീറ്റര്‍ മാത്രം അകലെയുള്ള സോമര്‍സെറ്റിലെ ഹിങ്ക്‌ലെ പോയിന്റിലാണ് ബ്രിട്ടന്‍ ആണവനിലയം സ്ഥാപിക്കുന്നത്. നേരത്തെ ആണവ നിലയത്തിനെതിരെ അയര്‍ലണ്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Scroll To Top