Saturday December 03, 2016
Latest Updates

ബ്രിട്ടനില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സ് ജസിന്തയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് വില്യം രാജകുമാരന്‍ കത്തയച്ചു

ബ്രിട്ടനില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സ് ജസിന്തയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് വില്യം രാജകുമാരന്‍ കത്തയച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ നഴ്‌സ് ജസിന്തയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് വില്യം രാജകുമാരന്‍ കത്തയച്ചു. 2013 ലെ നവവത്സര ദിനത്തിലാണ് വില്യം രാജകുമാരന്‍ ജസിന്തയുടെ കുടുംബത്തിനു കത്തയച്ചത്. ജസിന്തയുടെ മരണത്തില്‍ ആഘാതമായ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും വില്യം രാജകുമാരനും പത്‌നി കെയ്റ്റ് മിഡില്‍ടണും അയച്ച കത്തില്‍ പറയുന്നു. 2012 ഡിസംബര്‍ ഏഴിനാണ് ജസിന്തയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയന്‍ എഫ്എം റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വ്യാജ ഫോണ്‍ കോളിന് മറുപടിയായി കെയ്റ്റ് മിഡില്‍ടണിന്റെ ഗര്‍ഭ സംബന്ധമായ വിവരങ്ങള്‍ ജസിന്ത വെളിപ്പെടുത്തിയിരുന്നു. 

ഇതേ തുടര്‍ന്നാണ് മംഗലാപുരം സ്വദേശിയായ ജസിന്ത ആത്മഹത്യ ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നെന്ന വ്യാജേനയാണ് എഫ്എം റേഡിയോയിലെ റേഡിയോ ജോക്കികള്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തത്. സംഭവം വലിയ വിവാദമായിരുന്നു. ലണ്ടനിലെ കിംഗ് എഡ്വേഡ് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ജസിന്ത. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന കെയ്റ്റ് മിഡില്‍ടണിന്റെ സ്വകാര്യ വിവരങ്ങള്‍ അന്വേഷിച്ച് വന്ന ഫോണ്‍ കോളാണ് ജസിന്തയുടെ ജീവനെടുത്തത്.

Scroll To Top